വിവാഹസത്ക്കാരത്ത?? ?നിടെ അക്രമം: ഒരു മരണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിവാഹസത്ക്കാരത്ത?? ?നിടെ അക്രമം: ഒരു മരണം

    കൊല്ലം: വിവാഹസല്*ക്കാരം നടക്കുന്നതിനിടെ ഓഡിറ്റോറിയത്തിലുണ്ടായ അക്രമത്തില്* ഒരാള്* മരിച്ചു, പത്തുപേര്*ക്കു പരിക്കേറ്റു. വധുവിന്റെ ബന്ധുവായ കേരളപുരം കൊച്ചുവിള വീട്ടില്* മോഹന്*കുമാര്* (45) ആണ് മരിച്ചത്.സുധാമണി (45), മനോജ് (18), ഗിരീഷ് (22), വിനോദ് (38), സോമന്*പിളള(45), തിരുപ്പതി (21), അനുരാജ്(19), വിനുരാജേന്ദ്രന്* (22), വിഘ്*നേഷ് (17), അനില്*കുമാര്* (37) എന്നിവര്*ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയില്* പ്രവേഷിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മുന്* വൈരാഗ്യമാണ് അക്രമത്തിനിടയാക്കിയതെന്നും സൂചനകളുണ്ട്.

    ശനിയാഴ്ച രാത്രി ഒമ്പതിന് കൊല്ലം താമരക്കുളം എജെ ഹാളിലാണ് അക്രമസംഭവങ്ങള്* അരങ്ങേറിയത്. മാരകായുധങ്ങളുമായി പുറത്തുനിന്നു സംഘമാണ് അക്രമം നടത്തിയത്.

    സിനിമാ തിയേറ്ററിലുണ്ടായ സംഘര്*ഷത്തിന്റെ തുടര്*ച്ചയാണ് കല്യാണ ഹാളില്* ഒരാള്* മരിക്കാനിടയാക്കിയ അക്രമസംഭവത്തിനു കാരണമായതെന്നും പറയപ്പെടുന്നു. ഹാളിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയുമടക്കം സംഘം മര്*ദിച്ചു. അക്രമം തടയാനെത്തിയവര്*ക്കും ക്രൂരമായി മര്*ദനമേറ്റു.

    കല്യാണ ഹാളില്*നിന്നു കൂട്ടനിലവിളി കേട്ടു നാട്ടുകാര്* ഓടിക്കൂടിയപ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. സംഭവമറിഞ്ഞു വന്* പോലീസ് സംഘം സ്ഥലത്തെത്തി. കൊല്ലം എസ്പി ഹര്*ഷിത അട്ടല്ലൂരി ജില്ലാ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്*ശിച്ചു. അക്രമസംഭവത്തെ തുടര്*ന്നു താമരക്കുളത്തു വന്* പോലീസ് സംഘം കാവല്* നില്*ക്കുന്നുണ്ട്.





    Powered by WizardRSS | Full Text RSS Feeds
Working...
X