ടയോട്ട എത്തിയോസ് സെഡാന്* ബുക്ക് ചെയ്യാം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ടയോട്ട എത്തിയോസ് സെഡാന്* ബുക്ക് ചെയ്യാം

    ടയോട്ടയുടെ ചെറിയ കാറായ എത്തിയോസിന്റെ ബുക്കിംഗ് 2010 ഡിസംബറില്* ആരംഭിയ്ക്കും. വൈകാതെ ഈ കാര്* നിരത്തിലിറങ്ങും. ആദ്യമായാണ് ടയോട്ട ചെറിയ കാര്* ഇറക്കുന്നത്. ഹാച്ച് ബാക്ക്, സെഡാന്* ഇനങ്ങളില്* ഈ കാര്* നിര്*മ്മിയ്ക്കുന്നുണ്ട്. എന്തായാലും ആദ്യം റോഡിലിറങ്ങുക സെ*ഡാന്* ഇനത്തിലുള്ള എത്തിയോസ് ആയിരിയ്ക്കും. മൂന്ന് മാസങ്ങള്*ക്ക് ശേഷം മാത്രമേ ഹാച്ച് ബാക്ക് കാര്* റോഡിലിറങ്ങുകയുള്ളു.ഇന്ത്യന്* റോഡുകള്*ക്ക് വേണ്ടി പ്രത്യേകം ഉണ്ടാക്കിയതാണ് എത്തിയോസ്. ടയോട്ടയും കിര്*ലോസ്കറും ചേര്*ന്ന് ഉണ്ടാക്കുന്നതാണ് ഈ വാഹനം. വാഹനത്തിന്റെ ബുക്കിംഗ് ആരംഭിയ്ക്കുന്ന കാര്യം ടയോട്ട കിര്*ലോക്സര്* മാനേജിംഗ് ഡയറക്ടര്* ഹിരോഷി നകാഗവയാണ് വെളിപ്പെടുത്തിയത്. ഈ കാര്* ആദ്യം ഇറക്കുന്നത് ബാംഗ്ലൂരിലാണ്. തുടര്*ന്ന് മറ്റ് നഗരങ്ങളിലും ഇറക്കും.

    എത്തിയോസ് ടയോട്ടയുടെ ഇന്ത്യയിലെ വിപണി വന്* തോതില്* കൂട്ടാന്* സഹായിയ്ക്കുമെന്നാണ് കമ്പനി കരുതുന്നത്. ആദ്യമായാണ് ഒരു ചെറിയ കാര്* ഉണ്ടാക്കുന്നതെങ്കിലും ഈ കാര്* ടയോട്ടയുടെ ഭാവി ശോഭനമാക്കുമെന്ന കാര്യത്തില്* സംശയമില്ലെന്നാണ് കമ്പനി അധികൃതരുടെ വിശ്വാസം.

    സംഗീത സംവിധായകന്* എ. ആര്*. റഹിമാനാണ് എത്തിയോസിന്റെ ബ്രാന്റ് അംബാസഡര്*. ആദ്യ വര്*ഷം 65,000 കാറുകള്* വില്കാനാവുമെന്നാണ് കരുതുന്നത്.

    സെഡാനിലും ഹാച്ച് ബാക്കിലും ഉപയോഗിയ്ക്കുന്ന എഞ്ചിനുകളില്* ചെറിയ വ്യത്യാസം ഉണ്ടാവും. ഹാച്ച് ബാക്ക് 1.2 ലിറ്റര്* ഡിഒഎച്ച്സി പെട്രോള്* എ*ഞ്ചിനായിരിയ്ക്കും ഉപയോഗിയ്ക്കുക. എന്നാല്* സെഡാനില്* 1.5 ലിറ്റര്* ഡിഒഎച്ച് പെട്രോള്* എഞ്ചിന്* ആയിരിയ്ക്കും. ഭാവിയില്* ഈ കാറിന്റെ ഡീസല്* രൂപങ്ങള്* ഇറക്കാനും ടയോട്ട ആലോചിയ്ക്കുന്നുണ്ട്.

    ഇന്ത്യയില്* ഇറക്കുന്നതിന് പിന്നാലേ ചൈന, ബ്രസീല്*, തെക്ക് കിഴക്കന്* ഏഷ്യ എന്നിവിടങ്ങളിലും ഈ കാര്* ഇറക്കും. കാര്* കാണാന്* അത്ര ചേലുള്ളതല്ലെന്നാണ് ആദ്യ വര്*ത്തമാനം.





    Powered by WizardRSS | Full Text RSS Feeds
Working...
X