ടെലികോം: മാരനും കനിമൊഴിയ്ക്കും സാധ്യത

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ടെലികോം: മാരനും കനിമൊഴിയ്ക്കും സാധ്യത

    ചെന്നൈ: ടു ജി സപെക്ട്രം അഴിമതി ആരോപണത്തില്* മന്ത്രിസ്ഥാനം രാജിവച്ച എ രാജയുടെ പിന്*ഗാമിയായി ഡി എം കെയുടെ രാജ്യസഭാംഗവും തമിഴ്*നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മകളുമായ കനിമൊഴിയോ ടെക്*റ്റൈല്* മന്ത്രി ദയാനിധി മാരനോ എത്തിയേക്കുമെന്ന് സൂചന.രാജയുടെ പിന്*ഗാമിയെ തീരുമാനിക്കുന്നതുവരെ പ്രധാനമന്ത്രി തന്നെ ടെലികോം വകുപ്പ് കൈകാര്യം ചെയ്യുക.

    ടെലികോം പോലെ സുപ്രധാനമായ ഒരു വകുപ്പ് ആദ്യമായി രാജ്യസഭയിലെത്തിയ കനിമൊഴിയ്ക്ക് നല്*കുന്നതിനെ കോണ്*ഗ്രസ് എതിര്*ത്താല്* ആദ്യ യു പി എ സര്*ക്കാരില്* ടെലികോം വകുപ്പ് കൈകാര്യം ചെയ്ത മാരന് നറുക്ക് വീഴുമെന്നാണ് കരുതുന്നത്.

    2004 മുതല്* 2007 വരെ ടെലികോം മന്ത്രിയായിരുന്ന മാരന് കരുണാനിധി കുടുംബത്തിലെ വഴക്കിനെ തുടര്*ന്നാണ് സ്ഥാനമൊഴിയേണ്ടി വന്നത്. മാരന്* കൈകാര്യം ചെയ്യുന്ന ടെക്*സ്റ്റൈല്* വകുപ്പ് ടി ആര്* ബാലുവിന് നല്*കിയേക്കുമെന്നും സൂചനയുണ്ട്.

    അതേസമയം മുതിര്*ന്ന നേതാവ് ടി കെ എസ് ഇളങ്കോവനെയും ഡി എം കെ മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ട്.





    Powered by WizardRSS | Full Text RSS Feeds
Working...
X