സ്*പെക്ട്രം അഴിമതി: മന്ത്രി രാജ രാജിവെച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്*പെക്ട്രം അഴിമതി: മന്ത്രി രാജ രാജിവെച്ചു

    ദില്ലി: യുപിഎ സര്*ക്കാരിന് തലവേദനയായി മാറിയ 2ജി സ്*പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് ടെലികോം മന്ത്രി എ രാജ രാജിവെച്ചു. വൈകീട്ട് പ്രധാനമന്ത്രിയെ നേരിട്ട് കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ചെന്നൈയില്* ഒരുപകല്* മുഴുവന്* നീണ്ട ചര്*ച്ചകള്*ക്ക് ശേഷം ദില്ലിയില്* തിരിച്ചെത്തിയ രാജ വൈകാതെ രാജി സമര്*പ്പിയ്ക്കുകയായിരുന്നു. അവസാന നിമിഷം വരെ രാജയെ സംരക്ഷിയ്ക്കാന്* ഡിഎംകെയും കരുണാനിധിയും കിണഞ്ഞുപരിശ്രമിച്ചെങ്കിലും കോണ്*ഗ്രസ് ഹൈക്കമാന്*ഡിന്റെ കടുത്ത സമ്മര്*ദ്ദത്തെ തുടര്*ന്ന് രാജ ഒഴിയുകയായിരുന്നു. സര്*ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടാതിരിക്കാനാണ് രാജിയെന്നും തന്റെ പാര്*ട്ടി നേതാവ് കരുണാനിധിയുടെ ആജ്ഞയെത്തുടര്*ന്നാണ് പുറത്തുപോകുന്നതെന്നും രാജ പറഞ്ഞു.

    രാജ്യത്തിന് 1.77 ലക്ഷം കോടി രൂപയോളം നഷ്ടമുണ്ടാക്കിയെന്ന് പറയപ്പെടുന്ന അഴിമതിയില്* പ്രതിപക്ഷം രാജയുടെ രാജിയ്ക്കായി മുറവിളി കൂട്ടിയിരുന്നു. മറ്റു വഴികളൊന്നുമില്ലാതെ ഒടുവില്* രാജയെ കൈവിടാന്* കേന്ദ്രം തീരുമാനിയ്ക്കുകയായിരുന്നു. ഇതിന് പുറമെ കേസ് തിങ്കളാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കാനിരിക്കുകയുമാണ്. കോടതിയില്* നിന്ന് എന്തെങ്കിലും പ്രതികൂല പരാമര്*ശങ്ങളുണ്ടായാല്* സര്*ക്കാരിന് അതു കൂടി നേരിടാനാവില്ല. ഈ സാഹചര്യത്തില്* ഡിഎംകെ പ്രതിനിധിയായ രാജ കേന്ദ്ര മന്ത്രിസഭയില്* തുടരുന്നത് അനുവദിക്കാന്* കഴിയില്ലെന്ന നിലപാടിലേക്ക് യുപിഎ. സര്*ക്കാറിന് നേതൃത്വം നല്കുന്ന കോണ്*ഗ്രസ് എത്തുകയായിരുന്നു.

    സര്*ക്കാറിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയ സ്*പെക്ട്രം അഴിമതിയെക്കുറിച്ചുള്ള സി.എ. ജി. റിപ്പോര്*ട്ട് ഏതാനും ദിവസത്തിനുള്ളില്* പാര്*ലമെന്റിന്റെ മേശപ്പുറത്ത് വെയ്ക്കും.

    പാര്*ട്ടി വക്താവും ലോക്*സഭാ എം.പി.യുമായ ടി.കെ.എസ്. ഇളങ്കോവന്*, ലോക്*സഭാ എംപി എകെഎസ്. വിജയന്*, കരുണാനിധിയുടെ മകളും രാജ്യസഭാ എംപി.യുമായ കനിമൊഴി, മുന്* കേന്ദ്രമന്ത്രി ടി.ആര്*. ബാലു എന്നിവരുടെ പേരുകളാണ് രാജയുടെ പിന്*ഗാമിയായി ഉയര്*ന്നുകേള്*ക്കുന്നത്.





    Powered by WizardRSS | Full Text RSS Feeds
Working...
X