രണ്ട് അപകടങ്ങളിലായി അഞ്ച് മരണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രണ്ട് അപകടങ്ങളിലായി അഞ്ച് മരണം

    കണ്ണൂര്*/പത്തനംതിട്ട: സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ രണ്ട് വ്യത്യസ്ത അപകടങ്ങളിലായി പൊലിഞ്ഞത് അഞ്ചു ജീവനുകള്*. കണ്ണൂര്* കൂത്തുപറമ്പിലുണ്ടായ അപകടത്തില്* മൂന്നു പേരും പത്തനംതിട്ട നന്തുവക്കാടിലുണ്ടായ അപകടത്തില്* രണ്ടു പ്ലസ് ടു വിദ്യാര്*ഥികളുമാണ് മരിച്ചത്. കൂത്തുപറമ്പിന് സമീപം ആറാം മൈലിലുണ്ടായ അപകടത്തില്* ഇരിട്ടി വിളക്കോട് സ്വദേശികളായ ആഷിഫ്, റംല, റാഷിദ എന്നിവരാണ് മരിച്ചത്. ഇവര്* സഞ്ചരിച്ചിരുന്ന സ്*കോര്*പ്പിയോ കാര്* ടാങ്കര്* ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

    പുലര്*ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. കോട്ടയം എരുമേലിയില്* വിവാഹത്തില്* പങ്കെടുത്ത് മടങ്ങും വഴിയാണ് അപകടം. 12 പേരാണ് കാറിലുണ്ടായിരുന്നത്. മൂന്ന് പേര്*ക്ക് സാരമായ പരുക്കുണ്ട്.

    പത്തനംതിട്ട നന്തുവക്കാടിന് സമീപം സ്വകാര്യ ബസ് ബൈക്കിലിടിച്ച് ളാക്കൂര്* സ്വദേശികളായ രണ്ടു പേരാണ് മരിച്ചത്. മനോജ്, നോബിള്* ഡാനിയേല്* ജോണ്*സണ്* എന്നിവരാണ് മരിച്ചത്. രാവിലെ 8.30 ഓടെയായിരുന്നു അപകടം.





    Powered by WizardRSS | Full Text RSS Feeds
Working...
X