എയര്*ടെല്ലിനെതിരെ നടപടി സ്വീകരിയ്ക്കും: ബച്ചന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എയര്*ടെല്ലിനെതിരെ നടപടി സ്വീകരിയ്ക്കും: ബച്ചന്*

    ദില്ലി: ഭാരതി എയര്*ടെല്ലിനെതിരെ നിയമ നടപടി സ്വീകരിയ്ക്കുമെന്ന് അമിതാഭ് ബച്ചന്*, എയര്*ടെല്* ഉപയോക്താക്കള്*ക്ക് അമിതാഭ് ബച്ചനുമായി സംസാരിയ്ക്കാന്* സൗകര്യം ഒരുക്കും എന്ന് ഈയിടെ കമ്പനി പരസ്യം ചെയ്തിരുന്നു. ഇത് തന്നോട് ആലോചിയ്ക്കാതെ ചെയ്തെന്നാണ് ബച്ചന്* പറയുന്നത്. ഇതിനെതിരെ നടപടി സ്വീകരിയ്ക്കാനാണ് ഉദ്ദേശിയ്ക്കുന്നതെന്ന് ബച്ചന്* സ്വന്തം ബ്ലോഗില്* പറഞ്ഞു. എന്നാല്* എയര്*ടെല്* കമ്പനി ഇതിനോട് കാര്യമായി പ്രതികരിച്ചിട്ടില്ല. ബച്ചന്റെ ശബ്ദം മൊബൈലില്* ഉപയോഗിയ്ക്കാന്* കരാര്* ലഭിച്ചിട്ടുള്ള ഇന്*സൈഡ് ഇന്ത്യ എന്ന കമ്പനിയുമായിട്ടാണ് തങ്ങള്* കരാറുണ്ടാക്കിയതെന്നാണ് എയര്*ടെല്* പറയുന്നത്.

    ഇതിനെക്കുറിച്ച് കൂടുതല്* പറയേണ്ടത് ഇന്*സൈഡ് ഇന്ത്യ എന്ന കമ്പനിയാണെന്നാണ് എയര്*ടെല്* പറയുന്നത്.

    തന്റെ മുഖം ഒരു ടെലിവിഷന്* പരസ്യത്തില്* അനുമതി ഇല്ലാതെ ഉപയോഗിച്ചതിന് എയര്*ടെലിന് ലീഗല്* നോട്ടീസ് അയച്ചതായും ബ്ലോഗില്* ബച്ചന്* വ്യക്തമാക്കുന്നുണ്ട്.
    ബസുമതി അരിയുടെ വിപണനക്കാരായ ലക്ഷ്മി ഫുഡ്സിനെതിരെ സോണി ടെലിവിഷന്* നിയമ നടപടി സ്വീകരിയ്ക്കാന്* പോവുകയാണ്. സോണിയില്* വരുന്ന കോന്* ബനേഗ ക്രോര്*പതി എന്ന പരിപാടിയിലെ ബച്ചന്റെ ശബ്ദവുമായി സാമ്യമുള്ള ശബ്ദം പരസ്യത്തിനായി ഈ കമ്പനി ഉപയോഗിച്ചതിനാണ് ഈ കേസ്.

    ഈയിടെ സ്വന്തം ശബ്ദം പേറ്റന്റ് ചെയ്യാന്* ഉദ്ദേശിയ്ക്കുന്നതായി ബച്ചന്* വ്യക്തമാക്കിയിരുന്നു.





    Powered by WizardRSS | Full Text RSS Feeds
Working...
X