ദില്ലി: മാനവ ശേഷി വകുപ്പ് മന്ത്രി കപില്‍* സിബലിന് ടെലകോം വകുപ്പിന്റെ ചുമതല നല്*കി. മന്ത്രി രാജ രാജിവച്ചതോടെയാണ് ടെലകോം വകുപ്പിന് മന്ത്രിയില്ലാതായത്. ഈ വകുപ്പ് പുതിയ മന്ത്രിയെ കണ്ടെത്തുന്നതുവരെ പ്രധാന മന്ത്രി തന്നെ കൈകാര്യം ചെയ്യുമെന്നായിരുന്നു വാര്*ത്തകള്*. വൈകാതെ കപില്‍* സിബിലിനെ ടെലകോം മന്ത്രിയാക്കുമെന്നാണ് കരുതുന്നത്.ഇതിന് വിരാമമിട്ടുകൊണ്ടാണ് വകുപ്പ് കപില്‍* സിബലിനെ ഏല്*പ്പിച്ചിരിയ്ക്കുന്നത്. പൃഥ്വിരാജ് ചവാന്* മഹാരാഷ്ട്ര മുഖ്യമന്ത്രിയാവാനായി കഴിഞ്ഞ ആഴ്ച രാജി വച്ചപ്പോള്‍* ഒഴിവ് വന്ന വകുപ്പുകളും കപില്‍* സിബലിനെയാണ് ഏല്*പ്പിച്ചത്.
ഡിഎംകെയ്ക്ക് തിരിച്ചടി
വകുപ്പ് ഡിഎംകെയുടെ കൈയില്‍* നിന്ന് തന്നെ തിരിച്ചെടുക്കുന്നതിന്റെ മുന്‍* തന്ത്രമാണ് ഇതെന്നാണ് കരുതുന്നത്. പൃഥ്വിരാജ് ചവാന്റെ വകുപ്പുകള്‍*ക്ക് പുറമേ രാജിവച്ച് രാജയുടെ വകുപ്പുകള്‍* കൂടെ കപില്‍* സിബലിനെ തന്നെ ഏല്*പ്പിച്ചത് ഇദ്ദേഹത്തെ ടെലകോം മന്ത്രിയാക്കാനുള്ള ഉദ്ദേശത്തോടെയാണെന്നാണ് കരുതുന്നത്. വരും ദിവസങ്ങളില്‍* പൃഥ്വിരാജിന്റെ വകുപ്പുകള്‍* ഏല്*പ്പിയ്ക്കാന്* പുതിയ ആളെ പ്രധാന മന്ത്രി കണ്ടെത്തും.
ഈ മന്ത്രിസഭയുടെ തുടക്കത്തില്‍* തന്നെ ടെലകോം വകുപ്പ് രാജയ്ക്ക് നല്*കാന്‍* പ്രധാന മന്ത്രി മന്*മോഹന്‍* സിംഹിന് താല്പര്യമില്ലായിരുന്നു. ഡിഎംകെയുടെ കടും പിടിത്തത്തിന് മുന്നില്‍* ഒടുവില്‍* മന്*മോഹന്‍* സിംഹും കോണ്‍*ഗ്രസും വഴങ്ങുകയായിരുന്നു. അതിന്റെ പ്രതികാരം തീര്*ക്കാന്‍* കോണ്‍*ഗ്രസ് ഈ അവസരം ഉപയോഗിയ്ക്കുമെന്ന് തന്നെ കരുതാം.
എന്നാല്‍* കോണ്‍*ഗ്രസ് മന്ത്രിയ്ക്ക് ഈ വകുപ്പ് നല്*കിയത് വെറും താല്കാലിക സംവിധാനം മാത്രമാണെന്നാണ് ഡിഎംകെയുടെ വിലയിരുത്തല്‍*. സാധാരണ ഘടക കക്ഷിയിലെ ഒരു മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നാല്‍* ആ വകുപ്പ് അതേ കക്ഷിയിലെ തന്നെ ഒരു മന്ത്രിയ്ക്ക് അധിക ചുമതലയായി നല്*കുകയാണ് പതിവ്. ഈ പതിവ് മന്*മോഹന്‍* സിംഹ് തെറ്റിച്ചിരിയ്ക്കുകയാണ്.കോണ്‍*ഗ്രസിനും ഭരണത്തിനും കളങ്കം വരുത്തുകയും പ്രതിപക്ഷത്തിന് നേട്ടമുണ്ടാക്കാന്‍* ആയുധം നല്*കുകയും ചെയ്ത ഡിഎംകെയുടെ നടപടി കോണ്‍*ഗ്രസിന് അത്ര രസിച്ചിട്ടില്ല. ഇതിന് മറുപടി നല്*കാനാണ് കോണ്‍*ഗ്രസ് ആഗ്രഹിയ്ക്കുന്നത്. എന്നാല്‍* ഈ കൂട്ടുകക്ഷി ഭരണത്തില്‍* എത്രത്തോളം അതിന് സാധിയ്ക്കുമെന്നത് കണ്ടറിയണം.
Powered by WizardRSS | Full Text RSS Feeds