ഫോണ്* തലാക്കും നിയമപരം: ഫത്*വ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഫോണ്* തലാക്കും നിയമപരം: ഫത്*വ

    ദിയോബന്ദ്: ഫോണിലൂടെയുള്ള തലാഖ് ചൊല്ലല്* നിയമാനുസൃതമായ വിവാഹമോചനമായി പരിഗണിയ്ക്കാമെന്ന് ഫത്*വ. ഉത്തര്*പ്രദേശിലെ ദിയോബന്ദിലുള്ള സുന്നി ഇസ്*ളാമിക് സെമിനാരിയാണ് പുതിയ ഫത്*വ പുറപ്പെടുവെച്ചിരിക്കുന്നത്. ഒരു ഇസ്ലാം മത വിശ്വാസി തന്റെ ഭാര്യയോട് മൊബൈലിലൂടെ മൂന്നു തവണ തലാക്ക് ചൊല്ലിയാലും വിവാഹബന്ധം വേര്*പെടുക തന്നെ ചെയ്യും. നെറ്റ്*വര്*ക്കിന്റേയൊ മറ്റെന്തെങ്കിലും പ്രശ്*നങ്ങളുടേയൊ പേരില്* ഭാര്യ കേള്*ക്കാതിരുന്നാല്* കൂടിയും തലാക്ക് ചൊല്ലിയതിന് പ്രാബല്യമുണ്ടാവുമെന്നും ഫത്*വയില്* പറയുന്നു.

    നേരത്തെ തമാശ രൂപത്തില്* തലാക്ക് ചൊല്ലിയാലും അത് നിലനില്*ക്കുമെന്നും വിവാഹബന്ധം വേര്*പെടുമെന്നും കഴിഞ്ഞ ഒക്*ടോബറില്* ദാറുല്*-ഇഫ്ത ഫത്*വ പുറപ്പെടുവിച്ചിരുന്നു. ഇന്റര്*നെറ്റ് വഴി ഭാര്യയുമായി ചാറ്റ് ചെയ്തുകൊണ്ടിരുന്ന യുവാവ് തമാശ രൂപത്തില്* തലാക്ക് ചൊല്ലിയ സംഭവത്തിലായിരുന്നു ഈ ഫത്*വ പുറപ്പെടുവിച്ചിരുന്നത്.

    മൊബൈലില്* സംസാരിയ്ക്കുന്നതിനിടെ ഭാര്യയോട് അപ്പോള്* തോനിയ ദേഷ്യത്തില്* മൂന്നു തവണ തലാക്ക് ചൊല്ലിയ ഒരു യുവാവിന്റെ ചോദ്യത്തിനു മറുപടിയായാണ് ദാറുല്*-ഇഫ്ത ഫത്*വ പുറപ്പെടുവിച്ചത്.

    ഭാര്യയോട് മൂന്നു തവണ തലാക്ക് ചൊല്ലിയാല്* ഇസ്ലാം നിയമപ്രകാരം വിവാഹബന്ധം വേര്*പ്പെട്ടു എന്നാണര്*ത്ഥമെന്ന് യുവാവിന് നല്*കിയ മറുപടിയില്* പറയുന്നു. ആ തലാക്ക് ഭാര്യയോ, മറ്റേതെങ്കിലും സാക്ഷിയോ കേള്*ക്കണമെന്ന് നിര്*ബന്ധമില്ലെന്നും അവര്* വ്യക്തമാക്കി.

    ഇസ്ലാം നിയമപ്രകാരം വിവാഹബന്ധം വേര്*പെട്ടാല്* ആ യുവതി പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ച് മൂന്നുമാസത്തിനു ശേഷം ആ ബന്ധം വേര്*പെടുത്തിയാല്* മാത്രമേ ആദ്യത്തെ ഭര്*ത്താവിനെ വീണ്ടും വിവാഹം കഴിക്കാന്* സാധിയ്ക്കുള്ളൂ.





    Powered by WizardRSS | Full Text RSS Feeds
Working...
X