27 ലക്ഷത്തിന്റെ ഹാരിപോട്ടര്* ബുക്ക് മോഷണം പോയി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    27 ലക്ഷത്തിന്റെ ഹാരിപോട്ടര്* ബുക്ക് മോഷണം പോയി

    ലണ്ടന്*: ലോകപ്രശസ്ത നോവലായ ഹാരിപോട്ടര്* പരമ്പരയിലെ ആദ്യ പുസ്തകങ്ങളിലൊന്ന് മോഷണം പോയി. 6000 ഡോളര്* (ഏകദേശം 27 ലക്ഷം രൂപ) വിലവരുന്ന* ഹാരിപോര്*ട്ടര്* ലിമിറ്റഡ് എഡിഷന്* പുസ്തകമാണ് ഓക്*സ്*ഫോര്*ഡ്ഷയറിലെ വുഡ്*സ്റ്റോക്കിലുള്ള ക്രിയേറ്റീവ് ആര്*ട് ഗാലറിയില്* നിന്നും മോഷണം പോയത്. ബ്രിട്ടീഷ് എഴുത്തുകാരി ജെകെ റൗളിംഗ് എഴുതിയ ഏഴു പുസ്തകങ്ങളടങ്ങിയ സാങ്കല്പിക മാന്ത്രിക നോവല്* പരമ്പരയിലെ ഹാരി പോട്ടര്* ആന്റ് ദ ഫിലോസഫേര്*സ് സ്*റ്റോണ്* എന്ന പുസ്തകത്തിന്റെ അപൂര്*വ പതിപ്പാണ് ഗ്യാലറിയില്* പ്രദര്*ശനത്തിന് വെച്ചിരുന്നത്.

    ഈ പുസ്തകം ലേലത്തില്* വില്ക്കുന്നതിനായി ആര്*ട് ഗാലറിയില്* പ്രദര്*ശിപ്പിച്ചിരുന്നത്. ഗാലറിയിലെത്തിയ ഒരു സംഘം സന്ദര്*ശകരുമായി ജീവനക്കാരന്* സംസാരിക്കുന്നതിനിടെയാണ് മോഷണം നടന്നത്. പുസ്തകത്തിന്റെ പ്രത്യേകതകളെക്കുറിച്ച് ചോദിച്ച് ഒരു യുവതി ഗാലറി സൂക്ഷിപ്പുകാരന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഇതിനിടെ മറ്റൊരാള്* പ്രത്യേക അറയില്* പ്രദര്*ശിപ്പിച്ചിരുന്ന പുസ്തകം മോഷ്ടിക്കുകയായിരുന്നു. ഏതാണ്ട് 300 പുസ്തകങ്ങള്* മാത്രമാണ് ലിമിറ്റഡ് എഡിഷനില്* പുറത്തിറക്കിയിട്ടുള്ളത്.

    മോഷണത്തില്* പങ്കാളികളെന്നു സംശയിക്കുന്ന രണ്ട് പേരുടെ സിസിടിവി ദൃശ്യങ്ങള്* പോലീസ് പുറത്തുവിട്ടിട്ടുണ്ട്. 1997ല്* പ്രസിദ്ധീകരിച്ച, ഹാരി പോട്ടര്* ആന്റ് ദ ഫിലോസഫേര്*സ് സ്*റ്റോണ്* മുതല്* പരമ്പരയിലെ എല്ലാ പുസ്തകങ്ങളും ലോകമെമ്പാടും വന്* പ്രശസ്തിയും നിരൂപകപ്രശംസയും സാമ്പത്തികലാഭവും നേടിയിട്ടുണ്ട്.

    2008ലെ കണക്കനുസരിച്ച്, പരമ്പരയിലെ ഏഴു പുസ്തകങ്ങളുടെ ആകെ 37.5 കോടി പ്രതികള്* വിറ്റഴിഞ്ഞിട്ടുണ്ട്. 2007 ജൂലൈ 21ന് ഏഴാമത്തേതും അവസാനത്തേതുമായ പുസ്തകം പുറത്തിറങ്ങിയത്. ഏഴു കഥകളും സിനിമയാക്കിയപ്പോഴും വന്* വിജയം നേടിയിരുന്നു.





    Powered by WizardRSS | Full Text RSS Feeds
Working...
X