തൊഴില്* സമ്മര്*ദ്ദം സ്ത്രീകള്* തിരിച്ചറിയണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തൊഴില്* സമ്മര്*ദ്ദം സ്ത്രീകള്* തിരിച്ചറിയണം

    ഹൃദ്രോഗം, മാനസിക സമ്മര്*ദ്ദം പോലുള്ള ആരോഗ്യപ്രശ്*നങ്ങളുടെ കാര്യം വരുമ്പോള്* പലപ്പോഴും പുരുഷന്മാരുടെ പ്രശ്*നങ്ങളുടെയത്ര പ്രാധാന്യത്തോടെ സ്ത്രീകളുടെ പ്രശ്*നങ്ങള്* പരിഗണിക്കപ്പെടാറില്ല. ചിലപ്പോള്* സ്ത്രീകള്* തന്നെ തങ്ങളുടെ കാര്യത്തില്* വേണ്ട ശ്രദ്ധ ചെലുത്താറില്ലെന്നതാണ് സത്യം. ജോലിചെയ്യുന്ന സ്ത്രീയ്ക്ക് വീട്ടിലെയും ജോലിസ്ഥലത്തെയും കാര്യങ്ങള്* ശ്രദ്ധിക്കേണ്ടതുണ്ട്. ഇതുരണ്ടമായി ബന്ധപ്പെട്ട മാനസിക പ്രശ്*നങ്ങളും ആരോഗ്യ പ്രശ്*നങ്ങളും സ്ത്രീയ്ക്ക് അഭിമുഖീകരിക്കേണ്ടിയും വരുന്നു.

    തൊഴിലുമായി ബന്ധപ്പെട്ട് മാനസിക സമ്മര്*ദ്ദം അനുഭവിക്കുന്ന സ്ത്രീകളില്* ഹൃദ്രോഗം വരാന്* 40ശതമാനം കൂടുതല്* സാധ്യതയുണ്ടെന്നാണ് പഠനങ്ങളില്* കണ്ടെത്തിയത്. ഇതില്*ത്തന്നെ ഹൃദയാഘാതം വരാനുള്ള സാധ്യത 88 ശതമാനമാണ്.

    പക്ഷാഘാതവും ഹൃദയസംബന്ധമായ പ്രശ്*നങ്ങളുമായി ബന്ധപ്പെട്ട് ബൈപാസ് ശസ്ത്രക്രിയയ്ക്ക വിധേയരാകാനുള്ള സാധ്യതകളുമെല്ലാം തൊഴില്* പരമായി സമ്മര്*ദ്ദം അനുഭവിക്കുന്ന സ്ത്രീകളില്* കൂടുതലാണ്. ബോസ്റ്റണ്*സ് ബ്രിങ്ഹാമിലെ ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്.

    17,415 സ്ത്രീകളില്* പത്തുവര്*ഷത്തോളമാണ് ഗവേഷകര്* പഠനം നടത്തിയത്. തൊഴില്* പരമായ സമ്മര്*ദ്ദം എന്നത് മാനസിക പ്രശ്*നങ്ങളിലേയ്ക്ക് വഴിമാറുന്നുണ്ട്. പ്രത്യേകിച്ചും വ്യക്തിപരമായി സ്വാതന്ത്ര്യവും സ്വന്തം കഴിവുകളും ഉപയോഗിക്കാന്* കഴിയാത്ത ജോലികള്* ചെയ്യുന്നവരിലാണ് കൂടുതല്* പ്രശ്*നങ്ങള്* ഉണ്ടാകുന്നത്.

    മാത്രമല്ല തൊഴില്* സുരക്ഷിതത്വവും മാനസികമായ സമ്മര്*ദ്ദം ഉണ്ടാക്കുന്ന കാര്യമാണ്. മാനസിക സമ്മര്*ദ്ദം കൂടുമ്പോള്* ഉല്*പാദിപ്പിക്കപ്പെടുന്ന അഡ്രിനാലിന്*, കോര്*ട്ടിസോണ്* എന്നീ ഹോര്*മോണുകളാണ് ഹൃദയത്തെ പ്രശ്*നത്തിലാക്കുന്നത്. ആരോഗ്യവിദഗ്ധര്* പറയുന്നത് സ്ത്രീകളെ ഹൃദയസംബന്ധമായ പ്രശ്*നങ്ങള്* കൂടുതല്* ശ്രദ്ധലഭിക്കേണ്ടവയാണെന്നാണ്.

    സ്ത്രീകളിലാണെങ്കില്* പൊതുവേ പുരുഷന്മാരില്* കാണുന്ന തരത്തിലുള്ള നടുവേദന, നെഞ്ചെരിച്ചില്*, അടിവയറിലെ അസ്വസ്ഥത, വിഷാദം തുടങ്ങിയ രോഗ സൂചനകള്* കൂടുതലായി കാണുന്നില്ല. ഇതും പ്രശ്*നങ്ങള്* അറിയാതെപോകാനിടയാക്കുന്നുണ്ട്.





    Powered by WizardRSS | Full Text RSS Feeds
Working...
X