ഫ്ലാറ്റ് വിവാദം: ചവാനെ സിബിഐ ചോദ്യം ചെയ്യും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഫ്ലാറ്റ് വിവാദം: ചവാനെ സിബിഐ ചോദ്യം ചെയ്യും

    മുംബൈ: ആദര്*ശ് ഫ്*ളാറ്റ് വിവാദത്തെ തുടര്*ന്നു രാജിവച്ച മഹാരാഷ്ട്ര മുന്* മുഖ്യമന്ത്രി അശോക് ചവാനെ സിബിഐ ചോദ്യം ചെയ്യും. ആദര്*ശ് സൊസൈറ്റിയിലെ 103 അംഗങ്ങളെയും ചോദ്യം ചെയ്യുമെന്നാണു വിവരം. ഫ്*ളാറ്റ് വാങ്ങിയപ്പോള്* ഇവര്* അടച്ച നികുതി സംബന്ധിച്ചു പരിശോധിക്കും.

    മുഖ്യമന്ത്രിയായിരിക്കെ ബന്ധുക്കള്*ക്കും സുഹൃത്തുക്കള്*ക്കും ഫ്*ളാറ്റ് വാങ്ങാന്* ചവാന്* നിയമം വിട്ട് എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്നാണു പ്രധാനമായും അന്വേഷിക്കുക. ഡിസംബറിലായിരിക്കും ചവാനെ ചോദ്യം ചെയ്യുകയെന്നാണ് സൂചന.

    കാര്*ഗില്* യുദ്ധത്തിലെ പോരാളികള്*ക്കും വീരചരമമടഞ്ഞവരുടെ ബന്ധുക്കള്*ക്കുമെന്ന പേരില്* 'ആദര്*ശ് ഹൌസിങ് സൊസൈറ്റി കെട്ടിപ്പൊക്കിയ സമുച്ചയത്തില്* ഭാര്യാമാതാവിനും മറ്റു രണ്ടു ബന്ധുക്കള്*ക്കും ഫ്ലാറ്റ് ലഭിച്ചതാണ് അശോക് ചവാനെ കുടുക്കിയത്. വിവാദത്തെ തുടര്*ന്ന് ഭാര്യാമാതാവിന്റെയും ബന്ധുക്കളുടെയും പേരിലുള്ള ഫ്ലാറ്റുകള്* ചവാന്* ഉപേക്ഷിച്ചിരുന്നു. കുറഞ്ഞവിലയ്ക്കു ഫ്*ളാറ്റ് വാങ്ങിയവരാരും തന്റെ അടുത്ത ബന്ധുക്കളല്ലെന്നും അടുത്ത കാലത്തു മരിച്ചുപോയ ഭാര്യാ മാതാവ് തന്റെ കുടുംബാംഗമല്ലെന്നും ചവാന്* സ്ഥാപിച്ചിരുന്നു.





    Powered by WizardRSS | Full Text RSS Feeds
Working...
X