തേനീച്ചകള്* തന്പടിച്ചു: വിമാനം വൈകി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തേനീച്ചകള്* തന്പടിച്ചു: വിമാനം വൈകി

    ചെന്നൈ: പക്ഷികള്* വിമാനം വൈകിപ്പിയ്ക്കുന്നത് സാധാരണമാണ്. എന്നാല്* പോര്*ട്ട്*ബ്ലെയറില്* നിന്നും കഴിഞ്ഞദിവസമെത്തിയ വിമാനത്തിന് വില്ലന്*മാരായെത്തിയത് തേനീച്ചപ്പടയായിരുന്നു. പോര്*ട്ട് ബ്ലെയറില്* നിന്നും ബുധനാഴ്ച ചെന്നെയില്* പറന്നിറങ്ങിയ കിങ്ഫിഷര്* വിമാനത്തില്* നിന്നും യാത്രക്കാര്* ഇറങ്ങവെയാണ് തേനിച്ചകളെ കണ്ടത്. വിമാനത്തിന്റെ വലതു ചിറകില്* 10,000ത്തോളം തേനിച്ചകളാണ് താവളമടിച്ചിരുന്നത്.

    വിമാന ജീവനക്കാര്* മുതിര്*ന്ന ഓഫീസര്*മാരെയും രക്ഷാസേനയെയും വിവരമറിയിച്ചതിനെ തുടര്*ന്ന് ജല പീരങ്കി കൊണ്ടു വന്ന് തേനീച്ചകളെ പറത്തി വിടുകയായിരുന്നു. തേനീച്ചപ്പടയെ ഒഴിപ്പിക്കാന്* 15 മിനിറ്റെടുത്തു.

    പതിനെട്ട് മാസം മുമ്പ് ഇതേ വിമാനത്താവളത്തില്* ഒരുപറ്റം പാറ്റകള്* വിമാനത്തിന്റെ മുന്*വശത്ത് താവളമടിച്ചത് വിമാനം വൈകിച്ചിരുന്നു.





    Powered by WizardRSS | Full Text RSS Feeds
Working...
X