ബന്ദിയാക്കിയ യുവാവിനെ 100 രൂപ നല്*കി തിരിച്ചയച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബന്ദിയാക്കിയ യുവാവിനെ 100 രൂപ നല്*കി തിരിച്ചയച്ചു

    ചെന്നൈ: ഒന്നരക്കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് 25 കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം ഒടുവില്* യാത്രക്കൂലിയും നല്*കി ഇയാളെ വീട്ടിലേക്ക് അയച്ചു.ചെന്നൈയിലെ തിരക്കേറിയ വ്യാപാരകേന്ദ്രമായ കില്*പാക്കിലെ ഗിഫ്റ്റ്*ഷോപ്പ് ഉടമയുടെ മകന്* ഹുസൈനെയാണ് നവംബര്* 16ന് ചൊവ്വാഴ്ച രാത്രി ആറംഗസംഘം തട്ടിക്കൊണ്ടുപോയത്.

    കട അടച്ചശേഷം ഓട്ടോറിക്ഷയില്* വീട്ടിലേക്ക് മടങ്ങവേയാണ് കാറിലെത്തിയ സംഘം ഹുസൈനെ തട്ടിക്കൊണ്ടുപോയത്. ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച ശേഷമായിരുന്നു യുവാവുമായി സംഘം കടന്നത്. പിറ്റേന്ന് രാവിലെ ഇവര്* ഹുസൈന്റെ പിതാവിനെ ഫോണില്*വിളിച്ച് ഒന്നര കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.

    ഇതിനിടെ, ഓട്ടോഡ്രൈവര്* പോലീസില്* പരാതി നല്*കി. യുവാവിന്റെ പിതാവിന് ലഭിച്ച ഫോണ്*കോളുകളുടെ അടിസ്ഥാനത്തില്* പോലീസ് അന്വേഷണവും തുടങ്ങി. ഇതിനിടെ അറസ്റ്റ്ഭയന്ന് യുവാവിനെ സംഘം വെങ്കല്* എന്ന സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു.

    വീട്ടില്* പോകാന്* അനുമതി നല്*കിയ സംഘം യാത്രക്കൂലിയായി 100 രൂപയും യുവാവിന് നല്*കി. കുടുംബവഴക്കിനെത്തുടര്*ന്ന് ഹുസൈന്റെ പിതാവിന്റെ ബന്ധുക്കളാണ് തട്ടിക്കൊണ്ടുപോകല്* ആസൂത്രണം ചെയ്തതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.





    Powered by WizardRSS | Full Text RSS Feeds
Working...
X