രണ്ട് നൂറ്റാണ്ട് പഴക്കമുള്ള വീഞ്ഞ് ലേലത്തിന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രണ്ട് നൂറ്റാണ്ട് പഴക്കമുള്ള വീഞ്ഞ് ലേലത്തിന്

    ഹെല്*സിങ്കി: പഴകും തോറും വീഞ്ഞിന് വീര്യമേറും. നാലഞ്ച് വര്*ഷം പഴക്കമുള്ള വീഞ്ഞ് രസികന്* സംഭവമെന്നും പറഞ്ഞ് മോന്തുന്നവര്* നമുക്കിടയില്* കുറവല്ല, അപ്പോള്* രണ്ട് നൂറ്റാണ്ട് പഴക്കമുള്ള വീഞ്ഞിനെക്കുറിച്ച് ഇവരെന്ത് പറയും? അതേ 200 വര്*ഷത്തില്*പ്പരം പഴക്കമുള്ള വീഞ്ഞ രുചിയ്ക്കാനുള്ള അവസരം സ്വീഡനില്* ഒരുങ്ങുകയാണ്. ബാള്*ട്ടിക്ക് സമുദ്രത്തില്* പര്യവേഷണം നടത്തുകയായിരുന്ന ഒരു സംഘം ഗവേഷകരാണ് വീഞ്ഞ് കുപ്പികള്* കണ്ടെത്തിയത്. പതിനെട്ടാം നൂറ്റാണ്ടില്* മുങ്ങിപ്പോയ ഒരു കപ്പലിന്റെ അവശിഷ്ടങ്ങള്*ക്കിടയില്* നിന്നാണ് വീഞ്ഞുപെട്ടി അവര്*ക്ക് കിട്ടിയത്.

    ലോകത്തിലേറ്റവും പഴക്കമുള്ളതെന്ന് കരുതപ്പെടുന്ന ഷാംപെയിന്റെ രുചിയ്ക്കും മണത്തിനുമൊന്നും യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്ന് സ്വീഡിഷ് ഷാംപെയ്ന്* എക്*സ്*പെര്*ട്ടായ റിച്ചാര്*ഡ് ജൂലിന്* പറയുന്നു. 7000ത്തോളം തരം ഷാംപെയ്*നുകള്* രുചിച്ച് നോക്കിയിട്ടുള്ള വ്യക്തിയാണ് ജൂലിന്*. കടലിലെ സ്ഥിരമായ താപനിലയും സൂര്യപ്രകാശമേല്*ക്കാത്തതുമെല്ലാം വീഞ്ഞിന്റെ വീര്യം കൂട്ടിയിട്ടുണ്ടാകമെന്നാണ് ജൂലിന്* പറയുന്നത്.

    വീഞ്ഞിന്റെ രുചിയറിഞ്ഞവരില്* ഒരാള്* സ്വീഡനും ഫിന്*ലന്*ഡിനും ഇടയിലുള്ള അലന്*ഡ് ദ്വീപിലെ പ്രാദേശിക സാംസ്*കാരിക മന്ത്രി ബ്രിറ്റ് ലന്*ഡ്ബര്*ഗായിരുന്നു. ഉടന്* തന്നെ ഇതിന്റെ കച്ചവട സാധ്യതകളും ബ്രിറ്റിന്റെ തലയില്* തെളിഞ്ഞു. കടലില്* നിന്നു കിട്ടിയ വീഞ്ഞു കുപ്പികളില്* കുറച്ചെണ്ണം ലേലത്തിന് വെയ്ക്കാമെന്ന് അങ്ങനെയാണ് തീരുമാനിച്ചത്. മൊത്തം 168 കുപ്പികളാണ് കടലിനടിയില്* നിന്നും ലഭിച്ചത്. ഇതില്* കുറച്ചു മാത്രം ലേലത്തില്* വച്ച ശേഷം ബാക്കി സൂക്ഷിച്ചുവയ്ക്കാനാണ് മന്ത്രിയുടെ തീരുമാനം.

    ലേലത്തില്* വയ്ക്കുന്ന വീഞ്ഞു വാങ്ങിയടിയ്ക്കാമെന്ന് കരുതിയെങ്കില്* അതത്ര എളുപ്പമല്ല. ഒരു കുപ്പി കിട്ടാന്* ചുരുങ്ങിയത് അഞ്ച് ലക്ഷം രൂപയെങ്കിലും നിങ്ങള്* മുടക്കേണ്ടി വരും.





    Powered by WizardRSS | Full Text RSS Feeds
Working...
X