2ജി അഴിമതി പ്രതിപക്ഷാവശ്യം അംഗീകരിച്ചേക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    2ജി അഴിമതി പ്രതിപക്ഷാവശ്യം അംഗീകരിച്ചേക്കും

    ദില്ലി 2 ജി സ്*പെക്ട്രം അഴിമതി സംയുക്ത പാര്*ലമെന്ററി സമിതി അന്വേഷിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കോണ്*ഗ്രസ് അംഗീകരിച്ചേക്കുമെന്ന് റിപ്പോര്*ട്ടുകള്*. വ്യാഴാഴ്ച വൈകിട്ടു ചേരുന്ന കോണ്*ഗ്രസ് കോര്* കമ്മിറ്റി യോഗത്തില്* ഇക്കാര്യം ചര്*ച്ച ചെയ്യുമെന്നു പാര്*ട്ടി വൃത്തങ്ങള്* സൂചിപ്പിച്ചു. പ്രധാനമന്ത്രി മന്*മോഹന്* സിങ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിങ്ങനെ പാര്*ട്ടിയിലെ പ്രമുഖരെല്ലാം വൈകിട്ടു ചേരുന്ന യോഗത്തില്* പങ്കെടുക്കുന്നുണ്ട്. യോഗത്തില്* ഇത് സംബന്ധിച്ച് തീരുമാനമുണ്ടാവുമെന്നാണ് റിപ്പോര്*ട്ടുകള്*.

    സ്*പെക്ട്രം ഇടപാടിനെക്കുറിച്ചു പാര്*ലമെന്റിന്റെ സംയുക്ത സമിതി അന്വേഷണം വേണമെന്ന ആവശ്യത്തില്* പ്രതിപക്ഷം ഉറച്ചുനില്*ക്കുകയാണ്. ഇതിന്റെ പേരില്* പാര്*ലമെന്റ് നടപടികള്* തുടര്*ച്ചയായി സ്തംഭിയ്ക്കുന്നത് കോണ്*ഗ്രസിന് മേല്* സമ്മര്*ദ്ദമേറ്റുന്നുണ്ട്്. ഇതിന് പുറമെ പ്രധാനമന്ത്രിയുടെ ഓഫീസും വിവാദത്തിലകപ്പെട്ടതോടെ പ്രതിപക്ഷം ആവശ്യം അംഗീകരിച്ച് ഒരു ക്ലീന്* ഇമേജ് നേടാനുള്ള ശ്രമവും പാര്*ട്ടി നടത്തുമെന്നാണ് അറിയുന്നത്.

    അതിനിടെ 2 ജി സ്*പെക്ട്രം അഴിമതി സംയുക്ത പാര്*ലമെന്ററി സമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ടുളള പ്രതിപക്ഷ ബഹളത്തെ തുടര്*ന്നു ലോക്*സഭയും രാജ്യസഭയും വ്യാഴാഴ്ചയും പിരിഞ്ഞു.





    Powered by WizardRSS | Full Text RSS Feeds
Working...
X