ഇസ്ലാം വിരുദ്ധ പോസ്റ്റ്: ബ്ലോഗറെ മോചിപ്പിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇസ്ലാം വിരുദ്ധ പോസ്റ്റ്: ബ്ലോഗറെ മോചിപ്പിച്ചു

    കെയ്*റോ: ഇസ്ലാം വിരുദ്ധമായ കാര്യങ്ങള്* പ്രസിദ്ധീകരിച്ചതിന് തടവിലിട്ടിരുന്ന ബ്ലോഗറെ ഈജിപ്ത് സര്*ക്കാര്* മോചിപ്പിച്ചു. അബ്ദുല്* കരീം നബില്* എന്ന ബ്ലോഗറെ മോചിപ്പിച്ചതായി അയാളുടെ സഹോദരനാണ് സ്ഥിരീകരിച്ചത്. നാലുവര്*ഷമാണ് ഇയാള്* ജയിലില്* കഴിഞ്ഞത്.

    പ്രസിഡന്റ് ഹോസ്*നി മുബാറക്കിനെ ഏകാധിപതിയായി വിശേഷിപ്പിച്ചതും മുസ്ലീം മതമൗലിക വാദത്തിനെതിരെ ആഞ്ഞടിക്കുകയുംചെയ്തുവെന്നതാണ് നബിലിനെതിരെയുള്ള ആരോപണങ്ങള്*.

    കരീം അമെര്* എന്ന പേരിലായിരുന്നു നബില്* പോസ്റ്റുകള്* എഴുതിയിരുന്നത്. സുന്നി മുസ്ലീം മത പഠന കേന്ദ്രമായ കെയ്*റോയിലെ അല്*അസ്ഹര്* സര്*വകലാശാലയെ നിശിതമായി വിമര്*ശിക്കുന്നതായിരുന്നു നബിലിന്റെ പോസ്റ്റുകളില്* ഏറെയും.

    സര്*വകലാശാലക്കെതിരെ കടുത്ത വിമര്*ശനം ഉയര്*ത്തിയതിന് വിദ്യാര്*ഥിയായിരുന്ന നബിലിനെ അധികൃതര്* പുറത്താക്കിയിരുന്നു.

    സര്*വകലാശാലയെ ഭീകരതയുടെ സര്*വകലാശാല എന്നാണ് നബില്* വിശേഷിപ്പിച്ചത്. സര്*വകലാശാലയില്* വിദ്യാര്*ത്ഥികളുടെ സ്വതന്ത്ര ചിന്താഗതി ഇല്ലാതാക്കുകയാണെന്നും തീവ്ര ചിന്താഗതി വളര്*ത്തുകയാണെന്നും കുറ്റപ്പെടുത്തിയ നബിലിന്റെ പോസ്റ്റുകള്* സര്*വകലാശാല വിദ്യാര്*ത്ഥികളെ മനുഷ്യ മൃഗങ്ങളാക്കി മാറ്റുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു.

    നബിലിന് കടുത്ത ശിക്ഷ നല്*കുന്നതിലൂടെ മറ്റുള്ള ബ്ലോഗര്*മാര്*ക്കും ഒരു മുന്നറിയിപ്പ് നല്*കുകയായിരുന്നു ഈജിപ്ഷ്യന്* സര്*ക്കാര്*. എന്നാല്*, നബിലിനെ അറസ്റ്റ് ചെയ്തതില്* വിവിധ മനുഷ്യാവകാശ സംഘടനകള്* കടുത്ത പ്രതിഷേധം ഉയര്*ത്തിയിരുന്നു.





    Powered by WizardRSS | Full Text RSS Feeds
Working...
X