മമ്മൂട്ടിയുടെ ക്രിസ്മസ് ചിത്രമായി നേരത്തെ കരുതപ്പെട്ടിരുന്ന ആഗസ്റ്റ് 15 ആണ് ഏറെ അപ്രതീക്ഷിതമായി നീണ്ടുപോയ മറ്റൊരു സിനിമ. കരിയറിലെ സൂപ്പര്* കഥാപാത്രങ്ങളിലൊന്നായ പെരുമാളായി മമ്മൂട്ടി തിരിച്ചെത്തുന്ന ആഗസ്റ്റ് 15 ഇനി 2011 ഫെബ്രുവരിയില്* മാത്രമേ തിയറ്ററുകളിലെത്തൂ എന്നാണ് സൂചന.മമ്മൂട്ടിയുടെ തന്നെ ബെസ്റ്റ് ആക്ടര്*, കാണ്ടഹാര്*, ദിലീപിന്റെ മേരിയ്ക്കുണ്ടൊരു കുഞ്ഞാട് എന്നീ സിനിമകള്* ഡിസംബറില്* തിയറ്ററുകളിലെത്തുന്ന സാഹചര്യത്തിലാണ് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആഗസ്റ്റ് 15ന്റെ റിലീസ് മാറ്റിയിരിക്കുന്നത്. ഫ്രെബ്രുവരി രണ്ടാം വാരത്തില്* ആഗസ്റ്റ് 15 റിലീസ് ചെയ്യുമ്പോള്* രണ്ട് മമ്മൂട്ടി സിനിമകള്* തമ്മില്* അത്യാവശ്യം ഗ്യാപ് വരുമെന്നും നിര്*മാതാവ് കണക്കുകൂട്ടുന്നു.
ഏറെ വൈകിയ മോഹന്*ലാലിന്റെ മറ്റൊരു വമ്പന്* പ്രൊജക്ടായ ക്രിസ്ത്യന്* ബ്രദേഴ്*സ് ജനുവരി 14ലേക്കാണ് ഇപ്പോള്* ചാര്*ട്ട് ചെയ്തിരിയ്ക്കുന്നത്. ലാലിന് പുറമെ സുരേഷ് ഗോപി, ദിലീപ്, ശരത് കുമാര്*, കാവ്യ മാധവന്*, ലക്ഷ്മി റായി, കനിഹ എന്നിങ്ങനെ വമ്പന്* താരനിരയെ അണിനിരത്തിയാണ് മുതിര്*ന്ന സംവിധായകനായ ജോഷി സിനിമ തീര്*ത്തിരിയ്ക്കുന്നത്. റിലീസിന്റെ കാര്യത്തില്* ലാലിന്റെ തന്നെ കാണ്ടഹാറുമായി മത്സരിച്ചതിന് ശേഷമാണ് ക്രിസ്ത്യന്* ബ്രദേഴ്*സ് ജനുവരിയിലേക്ക് മാറ്റാന്* നിര്*മാതാവ് സുബൈര്* നിര്*ബന്ധിതനായത്.
മോഹന്*ലാലിന്റെ ഇന്*ട്രൊഡക്ഷന്* സീനുകള്* ഉള്*പ്പെടെയുള്ള കുറച്ച് രംഗങ്ങള്* കൂടി ഇനിയും ഷൂട്ട് ചെയ്യാനുണ്ട്. അത് ഈ മാസം തന്നെ തീര്*ക്കാനാണ് പരിപാടി. സിബി ഉദയന്*മാര്* തിരക്കഥ രചിയ്ക്കുന്ന ക്രിസ്ത്യന്* ബ്രദേഴ്*സ് ഒരുപക്ഷേ 2011ലെ ആദ്യ റിലീസ് കൂടിയായിരിക്കും. പുതുവര്*ഷത്തിലെ ആദ്യ ബോക്*സ് ഓഫീസ് വിജയം സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് മോഹന്*ലാലിന് ഇതിലൂടെ ലഭിയ്ക്കുന്നത്.
അവസാന നിമിഷത്തില്* ഈ സിനിമകളുടെ റിലീസ് ഡേറ്റുകളില്* ചെറിയ മാറ്റങ്ങള്* വരാന്* സാധ്യതകളുണ്ട്. പക്ഷേ ഷൂട്ടിങ് ഏതാണ്ട് തീര്*ന്ന ഈ മമ്മൂട്ടി-ലാല്* ചിത്രങ്ങള്* മലയാള സിനിമാ വിപണിയുടെ അടുത്ത ആറുമാസത്തെ ഭാഗധേയം നിര്*ണയിക്കുമെന്ന കാര്യത്തില്* സംശയം വേണ്ട.
മുന്*പേജില്*
മമ്മൂട്ടി-ലാല്* റീലിസുകള്*ക്ക് അടിമുടി മാറ്റം
Powered by WizardRSS | Full Text RSS Feeds