2ജി അഴിമതി: പാര്*ലമെന്റ് തിങ്കളാഴ്ച വരെ പിരിഞ്ഞു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    2ജി അഴിമതി: പാര്*ലമെന്റ് തിങ്കളാഴ്ച വരെ പിരിഞ്ഞു

    ദില്ലി: 2ജി അഴിമതിയെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെ തുടര്*ന്ന് പാര്*ലമെന്റിന്റെ ഇരുസഭകളും തിങ്കളാഴ്ച വരെ പിരിഞ്ഞു. പതിവ് പോലെ അഴിമതിയെക്കുറിച്ച് സംയുക്ത പാര്*ലമെന്ററി കമ്മറ്റി അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷബഹളംരാവിലെ ഇരുസഭകളും ചേര്*ന്നപ്പോള്* തന്നെ മുഖ്യപ്രതിപക്ഷമായ ബിജെപിയും ഇടതുപാര്*ട്ടികളും സമാജ്*വാദി പാര്*ട്ടി, എഐഎഡിഎംകെ അംഗങ്ങളും സംയുക്ത പാര്*ലമെന്ററി കമ്മറ്റി അന്വേഷണം ആവശ്യപ്പെട്ടുള്ള മുദ്രാവാക്യം വിളികളുമായി സഭയില്* ബഹളം തുടങ്ങി. തുടര്*ന്ന് ഇരുസഭകളും പന്ത്രണ്ട് മണിവരെ നിര്*ത്തിവെച്ചു. എന്നാല്* വീണ്ടും ചേര്*ന്നപ്പോഴും ബഹളം തുടര്*ന്നതിനാല്* തിങ്കളാഴ്ച വരെ പിരിയാന്* തീരുമാനിക്കുകയായിരുന്നു.

    നവംബര്* ഒന്*പതിനാരംഭിച്ച സഭ ഇത് ആറാം ദിവസമാണ് പ്രതിപക്ഷ ബഹളത്തെ തുടര്*ന്ന് തടസപ്പെടുന്നത്. സമ്മേളനത്തിന്റെ തുടക്കം മുതല്* 2ജി വിവാദത്തില്* പ്രതിപക്ഷം ഉയര്*ത്തിയ ആരോപണങ്ങളെ ചെറുക്കാവാനാതെ സര്*ക്കാര്* പ്രതിരോധത്തിലാണ്.





    Powered by WizardRSS | Full Text RSS Feeds
Working...
X