2 ജി സ്*പെക്ട്രം: സൊളിസിറ്റര്* ജനറലിനെ മാറ്റി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    2 ജി സ്*പെക്ട്രം: സൊളിസിറ്റര്* ജനറലിനെ മാറ്റി

    ദില്ലി: 2ജി സ്*പെക്ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്* പ്രധാനമന്ത്രി മന്*മോഹന്* സിങിനുവേണ്ടി ഹാജരാകുന്നതില്* നിന്ന് സൊളിസിറ്റര്* ജനറല്* ഗോപാല്* സുബ്രഹ്മണ്യത്തിനെ മാറ്റി. പകരം അറ്റോര്*ണി ജനറല്* ജി.ഇ വഹന്*വതി ഹാജരാകും. ടെലികോം വകുപ്പിലെ അഴിമതി സംബന്ധിച്ച് മൗനം പാലിച്ച പ്രധാനമന്ത്രിയുടെ നടപടി സുപ്രീം കോടതി രൂക്ഷമായി വിമര്*ശിച്ചിരുന്നു. ഇതിനിടെയാണ് സൊളിസിറ്റര്* ജനറലിനെ മാറ്റി അറ്റോര്*ണി ജനറലിനെ തന്നെ സര്*ക്കാരിനുവേണ്ടി ഹാജരാകുന്നതിന് നിയമിച്ചത്.

    ഇതോടെ സൊളിസിറ്റര്* ജനറല്* ടെലികോം വകുപ്പിനു വേണ്ടി വാദിക്കും. സര്*ക്കാരിനെ ഫലപ്രദമായി പ്രതിനിധീകരിക്കുന്നതിനാണ് അറ്റോര്*ണി ജനറലിനെത്തന്നെ നിയമിച്ചത്. ഇതോടെ സുപ്രീം കോടതിയില്* വെള്ളിയാഴ്ച സര്*ക്കാര്* സമര്*പ്പിക്കുന്ന സത്യവാങ്മൂലത്തില്* അറ്റോര്*ണി ജനറലിന്റെ അഭിപ്രായങ്ങളും നിര്*ണായകമാകും.

    രാജയുടെ പ്രോസിക്യൂഷന്* നടപടിയില്* സര്*ക്കാര്* തീരുമാനമെടുക്കാന്* വൈകിയതിനെക്കുറിച്ചു വിശദീകരിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

    പ്രധാനമന്ത്രിക്കെതിരെ സുപ്രീം കോടതി കുറ്റപ്പെടുത്തല്* നടത്തിയിട്ടില്ലെന്നും സര്*ക്കാരിനു വേണ്ടി വാദിക്കുന്നതില്* അഭിഭാഷകര്*ക്കിടെ ആശയവിനിമയ തകരാര്* നടന്നിട്ടില്ലെന്നും സൊളിസിറ്റര്* ജനറല്* വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു





    Powered by WizardRSS | Full Text RSS Feeds
Working...
X