ചര്*ച്ചിലിന്റെ അവസാന ചുരുട്ട് ലേലത്തിന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ചര്*ച്ചിലിന്റെ അവസാന ചുരുട്ട് ലേലത്തിന്

    ലണ്ടന്*: രണ്ടാം ലോകയുദ്ധചരിത്രത്തിലെ ബ്രിട്ടന്റെ വീരനായകന്* പ്രധാനമന്ത്രി വിന്*സ്റ്റന്* ചര്*ച്ചിലിന്റെ ചുരുട്ട് ലേലത്തിന്.മരണസമയത്ത് ചര്*ച്ചില്* സൂക്ഷിച്ചിരുന്ന അവസാന ചുരുട്ടും മുതലത്തുകല്* പൊതിഞ്ഞ ടിന്നും ക്രിസ്റ്റീസ് ലേല സ്ഥാപനം 30നു വില്*പ്പനയ്ക്കു വയ്ക്കും. 1934ല്* ഭാര്യ ക്ലെമന്റീന്* സമ്മാനിച്ച ഈ ടിന്* 1965ല്* ചര്*ച്ചിലിന്റെ മരണശേഷം അവര്* സുരക്ഷാഭടന്* ഇന്*സ്*പെക്ടര്* ഡേവിസിനു കൈമാറുകയായിരുന്നു.

    ചര്*ച്ചില്* ഇന്*സ്*പെക്ടര്*ക്ക് അയച്ച മൂന്നു കുറിപ്പുകളും ലേലത്തിനു വയ്ക്കുന്നുണ്ട്. അറുപതിനായിരം പൗണ്ടെങ്കിലും ലേലത്തില്* ലഭിയ്ക്കുമെന്നാണ് പ്രതീക്ഷ. വീഞ്ഞിലും ബ്രാന്*ഡിയിലും നനച്ച ചുരുട്ടായിരുന്നു ചര്*ച്ചിലിന് താത്പര്യം.

    ലോകത്തേറ്റവും മികച്ച ചുരുട്ടുകള്* ഉത്പാദിപ്പിയ്ക്കുന്ന ക്യൂബയിലെ ഹവാനയില്* താമസിയ്ക്കുന്പോഴാണ് ചര്*ച്ചില്* ചുരുട്ടുവലി ശീലമാക്കിയത്.





    Powered by WizardRSS | Full Text RSS Feeds
Working...
X