എയര്* ഇന്ത്യ എക്സ്പ്രസ് മേധാവിയ്ക്ക് പണി പോയി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എയര്* ഇന്ത്യ എക്സ്പ്രസ് മേധാവിയ്ക്ക് പണി പോയി

    ദില്ലി: എയര്* ഇന്ത്യ എക്സ്പ്രസിന്റെ സി ഒ ഒ പവന്* അറോറയ്ക്ക് ജോലി നഷ്ടപ്പെട്ടു. പ്രതിവര്*ഷം 1.2 കോടി രൂപയായിരുന്നു ഈയാളുടെ ശമ്പളം, സി ഒ ഒ സ്ഥാനത്ത് പവന്* അറോറ നിയമിയ്ക്കപ്പെട്ടിട്ട് മാസങ്ങളേ ആയുള്ളു.എയര്* ഇന്ത്യ എക്സ്പ്രസിന്റെ മാനേജ്മെന്റാണ് അറോറയെ പുറത്താക്കാന്* നിര്*ദ്ദേശിച്ചത്. നവംബര്* ഒന്നിന് ചില സ്വതന്ത്ര ഡയറക്ടര്*മാര്* പ്രധാനമന്ത്രിയുടെ പ്രിന്*സിപ്പല്* സെക്രട്ടറി ടി കെ എ നായരെ കണ്ട് അറോറയുടെ നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്* ധരിപ്പിച്ചിരുന്നു.

    ഡയറക്ടര്*മാരെ വേണ്ട വിധം വിവരങ്ങള്* ധരിപ്പിയ്ക്കാതെയാണ് അറോറയെ നിയമിച്ചതെന്നതായിരുന്നു പ്രധന പരാതി. പ്രധാനപ്പെട്ട ഫ്ലൈറ്റ് സേഫ്ടി ജോലികളില്* നിന്ന് സിവില്* ഏവിയേഷന്* ഡയറക്ടര്* ജനറല്* അറോറയെ മാറ്റിയിരുന്നു. ഇത് ഡയറക്ടര്*മാരെ അറിയിയ്ക്കാതെ ആയിരുന്നു നിയമനം.

    സ്റ്റെഫാന്* സുകുമാര്* എന്നയാളെ ചീഫ് ഓഫ് ട്രേനിംഗ് ആയി നിയമിച്ചത് പരിശോധിയ്ക്കാനായി ഒരു സമിതിയെ രൂപീകരിച്ചിട്ടുണ്ട്. ചീഫ് ട്രേനര്*, അംഗീകാരം നേടിയ പരിശോധകനും കമ്പനിയുടെ പ്രധാന വിമാനങ്ങളില്* പരിചയമുള്ളയാളും ആവണമെന്ന് നിബന്ധന ഉണ്ട്. സ്റ്റെഫാന്* സുകുമാറിന്റെ കാര്യത്തില്* ഈ നിബന്ധനകള്* പാലിച്ചതായി *ഡയറക്ടര്*മാര്*ക്ക് ബോദ്ധ്യപ്പെട്ടില്ല.

    സാമ്പത്തിക കാര്യങ്ങള്* തീരുമാനിയ്ക്കാനായി ചേര്*ന്ന ഡയറക്ടര്* ബോര്*ഡ് യോഗത്തിലായിരുന്നു ഇവരെ നിയമിയ്ക്കാന്* നിര്*ദ്ദേശം ഉണ്ടായത്.

    എയര്*ഇന്ത്യ എക്സ്പ്രസിന്റെ സ്വതന്ത്ര ഡയറക്ടര്*മാരായ എം എ യൂസഫ് അലി, അമിത് മിത്ര എന്നിവര്* ഈ ഡയറക്ടര്* ബോര്*ഡ് യോഗത്തില്* പങ്കെടുത്തിരുന്നു. എന്നാല്* മറ്റ് സ്വതന്ത്ര ഡയറക്ടര്*മാരായ ആനന്ദ മഹീന്ദ്ര, ഹര്*ഷ് നിയോടിയ, റിട്ടയേഡ് എയര്* ചീഫ് മാര്*ഷല്* ഫാലി എച്ച് മേജര്* എന്നിവര്* ഈ യോഗത്തിലുണ്ടായിരുന്നില്ല.





    Powered by WizardRSS | Full Text RSS Feeds
Working...
X