അലി ലീഗിലേയ്ക്ക്; അണികള്*ക്ക് ഏതിലും ചേരാം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അലി ലീഗിലേയ്ക്ക്; അണികള്*ക്ക് ഏതിലും ചേരാം

    മലപ്പുറം: എംഎല്*എ സ്ഥാനം രാജി വച്ച മഞ്ഞളാംകുഴി അലി, മുസ്*ലിം ലീഗില്* ചേരാന്* ഏകദേശ തീരുമാനമായി. അതേസമയം, മങ്കടയില്* അലിയെ അനുകൂലിക്കുന്നര്*ക്ക് കോണ്*ഗ്രസ് അടക്കമുളള, യുഡിഎഫിലെ ഏതു പാര്*ട്ടിയിലും ചേരാമെന്നാണ് ധാരണ.

    ഇടതു പാളയം വിട്ടപ്പോഴെ, മുസ്*ലീം ലീഗിലേക്കെന്ന് അലി ഉറപ്പിച്ചിരുന്നു. ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി അലിയെ പാര്*ട്ടിയിലേയ്ക്ക് രണ്ടുവട്ടം ക്ഷണിക്കുകയും ചെയ്തിരുന്നു.

    മങ്കട മണ്ഡലത്തില്* അലിയൊടൊപ്പം നില്*ക്കുന്നവരുടെ യോഗം ചേര്*ന്ന് ഭൂരിപക്ഷം പേരുടെ പിന്തുണ ഉറപ്പാക്കിയ ശേഷമാണ് മുസ്*ലീം ലീഗില്* ചേരാന്* തീരുമാനമെടുത്തത്.

    മുസ്*ലീം ലീഗില്* ചേരാന്* അലിയോടൊപ്പമുളള പലര്*ക്കും താല്*പര്യമില്ല. അവര്*ക്ക് കോണ്*ഗ്രസിലോ, സോഷ്യലിസ്റ്റ് ജനതയിലോ, സിഎംപിയിലോ ചേരാം എന്നും തീരുമാനമായി. പ്രദേശിക പ്രവര്*ത്തകരെ കൂടി തീരുമാനം അറിയിച്ച ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കാമെന്നാണ് അലിയുടെ തീരുമാനം.

    മുസ്*ലീം ലീഗ് സംസ്ഥാന ജനറല്* സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുളള നേതാക്കളുമായി അലി ഇക്കാര്യം ചര്*ച്ച ചെയ്തിട്ടുണ്ട്. മലപ്പുറത്ത് വിളിച്ചു ചേര്*ക്കുന്ന വലിയ സമ്മേളനത്തില്* വച്ചായിരിക്കും മുസ്*ലീം ലീഗിലേക്കുളള അംഗത്വം സ്വീകരിക്കുക.

    വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്* മങ്കടയില്* യുഡിഎഫ് സ്ഥാനാര്*ഥിയായി അലിയെ മത്സരിപ്പിക്കണമെന്നും അലിയോടൊപ്പമുളളവര്*ക്ക് താല്*പര്യമുണ്ട്.





    Powered by WizardRSS | Best Membership Software
Working...
X