മോഡി ചുമലില്* കൈവെച്ചു; വിഎസ് എടുത്തുമാറ്റി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മോഡി ചുമലില്* കൈവെച്ചു; വിഎസ് എടുത്തുമാറ്റി

    ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി കാണിച്ച സൗഹൃദഭാവം നിരസിച്ച് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* മാറിനിന്നു. ഇന്ത്യാ ടുഡേ സ്*റ്റേറ്റ് ഓഫ് ദി സ്റ്റേറ്റ് പുരസ്*കാരച്ചടങ്ങിനിടെയായിരുന്നു സംഭവം. സദസ്സിലുണ്ടായിരുന്ന മോഡി സൗഹൃദം ഭാവിച്ച് അടുത്തുനില്*ക്കുന്ന വിഎസ് അച്യുതാനന്ദന്റെ തോളില്* കയ്യിട്ടു.

    ഉടന്* തന്നെ ഇതെന്തുകഥയെന്ന ഭാവത്തില്* വിഎസ് ഒന്നു ചിരിച്ച് മെല്ലെ മോഡിയുടെ കൈ ചുമലില്* നിന്നെടുത്തുമാറ്റി മാറിനിന്നു. ബീഹാര്* ഉപമുഖ്യമന്ത്രി സുശീല്* കുമാര്* മോഡിയെ നരേന്ദ്രമോഡിയുടെ അടുത്തേയ്ക്ക മാറ്റിനിര്*ത്തിയാണ് വിഎസ് സ്ഥലം മാറി നിന്നത്.

    ചടങ്ങിനെത്തിയ വി.എസ്, നരേന്ദ്ര മോഡി, സുശീല്* കുമാര്* മോഡി, ഹിമാചല്* മുഖ്യമന്ത്രി പ്രേം കുമാര്* ധുമാല്*, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രമേശ് പൊക്രിയാള്*, ജമ്മുകാശ്മീര്* മുഖ്യമന്ത്രി ഒമര്* അബ്ദുള്ള തുടങ്ങിയവരുള്*പ്പെടുന്ന മുഖ്യമന്ത്രിമാര്* ചടങ്ങിനൊടുവില്* ഫോട്ടോയെടുക്കാനായിനിന്നപ്പോഴായിരുന്നു സംഭവം. കൂട്ടത്തില്* ഏറ്റവും മുതിര്*ന്നയാളായ വിഎസിന് മുഖ്യമന്ത്രിമാരുടെ ഒത്തനടുക്കായിരുന്നു ഇടം കിട്ടിയത്.

    വി.എസ്. നോക്കുമ്പോള്* അടുത്തു നില്*ക്കുന്നത് നരേന്ദ്ര മോഡി. ഒന്നമ്പരന്ന വി.എസ്. പതിയെ മാറിനില്*ക്കാന്* ശ്രമിച്ചപ്പോഴാണ് മോഡി പുഞ്ചിരിച്ചുകൊണ്ട് സൗഹൃദഭാവത്തില്* വിഎസിന്റെ തോളില്* കൈ വച്ചത്. ഞാനിതൊക്കെ എത്ര കണ്ടതാ മോഡീ എന്ന ഭാവത്തിലായിരുന്നു വിഎസ് മോഡിയുടെ കയ്യെടുത്തു മാറ്റിയതും സുശീലിനെ മോഡിയുടെ അടുത്തേയ്ക്ക് മാറ്റിനിര്*ത്തിയതും.

    മികച്ച ഭരണനിര്*വഹണത്തിനുള്ള അവാര്*ഡ് ഉപരാഷ്ട്രപതി ഹമീദ് അന്*സാരിയില്*നിന്ന് വി.എസ്. ഏറ്റുവാങ്ങി. വി.എസിന്റെ പ്രവര്*ത്തനത്തെ പ്രത്യേകം പ്രശംസിച്ച ജൂറി സര്*ക്കാര്* കൈക്കൊണ്ട വിവിധ നടപടികള്* മൂലം ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് ഏറെ പുരോഗതിയുണ്ടായതായി വിലയിരുത്തി.





    Powered by WizardRSS | Best Membership Software
Working...
X