25 പൈസ ചരിത്രത്തിലേക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    25 പൈസ ചരിത്രത്തിലേക്ക്

    മുംബൈ: 25 പൈസയ്ക്ക് ഒരു മിഠായി പോലും ഇന്ന് കിട്ടില്ല. എന്നാലും നമ്മുടെ പോക്കറ്റുകളില്* വല്ലപ്പോഴെങ്കിലും ഈ കുഞ്ഞന്* നാണയം വന്നെത്താറുണ്ട്. എന്നാല്* ഇത്തിരിക്കുഞ്ഞന് ഇനിയധികം ആയുസ്സുണ്ടാവില്ലെന്നാണ് റിപ്പോര്*ട്ടുകള്*.ഉത്പാദന ചെലവേറുകയും ഡിമാന്റ് കുത്തനെ ഇടിയുകയും ചെയ്ത സാഹചര്യത്തില്* 25 പൈസ നാണയത്തിന്റെ ഉത്പാദനവും വിനിയോഗവും അവസാനിപ്പിയ്ക്കാനാണ് കേന്ദ്ര സര്*ക്കാര്* ആലോചിയ്ക്കുന്നത്. ഇതു സംബന്ധിച്ച ശിപാര്*ശ ധനകാര്യമന്ത്രാലയം കേന്ദ്ര കാബിനറ്റ് മുമ്പാകെ സമര്*പ്പിച്ചിരിക്കുകയാണ്.

    25 പൈസയുടെ നാണയം നിര്*മിക്കാന്* അതിന്റെ മൂല്യത്തേക്കാള്* അധികം പണം ചെലവാകുന്നുണ്ടെന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ കണ്ടെത്തല്*. വിപണിയില്* 25 പൈസയ്ക്കു മൂല്യം നഷ്ടപ്പെട്ടതും ആരുമിത് കൈകാര്യം ചെയ്യാന്* താത്പര്യപ്പെടാത്തതും നാണയം പിന്*വലിയ്ക്കാന്* സര്*ക്കാരിനെ പ്രേരിപ്പിയ്ക്കുന്നത്.

    25 പൈസ പിന്*വലിയ്ക്കുന്നതിന് പുറമെ മറ്റു നാണയങ്ങളുടെ നിര്*മാണ ചെലവ് കുറയ്ക്കാനും ധനകാര്യ മന്ത്രാലയം ശുപാര്*ശ ചെയ്യുന്നുണ്ട്. ഇതുപ്രകാരം അമ്പത് പൈസയുടെ വലിപ്പവും ഭാരവും 25 പൈസയുടേതിന് തുല്യമാക്കുക. അതുപോലെ ഒരു രൂപ, രണ്ട് രൂപ നാണയങ്ങളുടെ ആകൃതിയും ഭാരവും കുറയ്ക്കാനും ശുപാര്*ശയിലുണ്ട്.

    ധനകാര്യമന്ത്രാലയത്തിന്റെ ആവശ്യം കേന്ദ്ര സര്*ക്കാര്* അംഗീകരിയ്ക്കുകയാണെങ്കില്* അഞ്ച്, 10, 20 പൈസ നാണയങ്ങള്*ക്ക് പിന്നാലെ 25 പൈസയും വിസ്മൃതിയിലാവും





    Powered by WizardRSS | Best Membership Software
Working...
X