ഏഷ്യാഡ് ഓട്ടത്തില്* മലയാളിയ്ക്ക് സ്വര്*ണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഏഷ്യാഡ് ഓട്ടത്തില്* മലയാളിയ്ക്ക് സ്വര്*ണം

    ഗ്വാങ്ഷു: ഏഷ്യന്* ഗെയിംസില്* മലയാളി സ്വര്*ണം നേടി. പതിനായിരം മീറ്റര്* ഓട്ടത്തില്* പ്രീജ ശ്രീധരമാണ് സ്വര്*ണം നേടി ഇന്ത്യയുടേയും കേരളത്തിന്റെയും ഖ്യാതി ഉയര്*ത്തിയത്. 31:50:47 മിനിറ്റുകൊണ്ടാണ് പ്രീജ 10000 മീറ്റര്* ഓടി എത്തിയത്. ഇതേ ഇനത്തില്* തന്നെ ഇന്ത്യ വെള്ളിയും നേടി. കവിത റാവത്താണ് (സമയം 31:50:28) വെള്ളി നേടിയത്. അങ്ങനെ ഒരേ ഇനത്തിലെ സ്വര്*ണവും വെള്ളിയും ഇന്ത്യയ്ക്ക്. വിജയത്തിന്റെ രണ്ട് പോസ്റ്റുകളില്* ഇന്ത്യന്* ദേശീയ പതാക. രണ്ട് തവണ ഇന്ത്യയുടെ ദേശീയ ഗാനം. ഇത് ഇന്ത്യന്* കായിക പ്രേമികള്*ക്ക് കുളിരണിയുന്ന നിമിഷം.

    ഇടുക്കി രാജാക്കാട്ടുകാരി പ്രീജ ശ്രീധരന്* അങ്ങനെ ചരിത്രം കുറിച്ചു. കോമണ്*വെല്*ത്ത് ഗേംസില്* പ്രീജയ്ക്ക് വേണ്ട മികവ് കാട്ടാനായില്ല. അതില്* വിഷമിച്ചിരുന്ന പ്രീജയ്ക്ക് ഇനി സന്തോഷിയ്ക്കാനെന്ത് വേണം. പ്രീജ സ്വര്*ണം നേടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. തുടക്കം മുതലേ ഒരേ വേഗത നിലനിറുത്തിയതാണ് പ്രീജയ്ക്ക് വിജയത്തന് തുണയായത്. തുടക്കത്തില്* കുതിച്ച ജപ്പാന്* താരം പിന്നീട് പിന്നിലായി. പ്രീജയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. കോമണ്**വെല്*ത്ത് ഗെയിംസില്* പ്രീജ ഏഴാം സ്ഥാനത്തായിരുന്നു. കോമണ്*വെല്*ത്ത് ഗേംസില്* കവിതയ്ക്ക് ഇതേ ഇനത്തില്* വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

    ഷൂട്ടിംഗില്* ഇന്ത്യ മൂന്നാം സ്വര്*ണം നേടിയിരുന്നു. പുരുഷന്മാരുടെ ഡബിള്* ട്രാപ്പില്* രൊഞ്ജന്* സോധിയാണ് ഇന്ത്യയുടെ ഷൂട്ടിംഗ് സ്വര്*ണം നേടിയത്. 186 പോയിന്റോടെയാണ് സോധി സ്വര്*ണം സ്വന്തമാക്കിയത്.





    Powered by WizardRSS | Best Membership Software
Working...
X