സിപിഎം പുനരാലോചന നടത്തണം: ചന്ദ്രപ്പന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സിപിഎം പുനരാലോചന നടത്തണം: ചന്ദ്രപ്പന്*

    കൊച്ചി: ലാവലിന്* കേസ് ഇടതുമുന്നണിയുടെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ടോയെന്ന കാര്യം സിപിഎം ഗൗരവമായി പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്*. കത്തോലിക്ക സഭയുമായുള്ള സംവാദത്തില്* സിപിഎമ്മിന്റെ ഭാഷയും രീതിയും മാറണമെന്നും ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയില്* ചന്ദ്രപ്പന്* അഭിപ്രായപ്പെട്ടു.

    ലാവലിന്* വിഷയത്തില്* രാഷ്ട്രീയമായും സംഘടനാപരമായും സ്വീകരിച്ചിരിക്കുന്ന നിലപാട് ജനങ്ങള്* അംഗീകരിക്കുമോയെന്ന് ആലോചിക്കണം. സിപിഎമ്മിലെ വിഭാഗതീയത നിര്*ഭാഗ്യകരമാണ്. മുന്നണിയുടെ നേതാവെന്ന സിപിഎം മനോഭാവം ശരിയല്ല.

    മുന്നണിയില്* നിന്ന് കക്ഷികള്* വിട്ടുപോകാതിരിക്കാനുള്ള ഉത്തരവാദിത്വം വലിയ പാര്*ട്ടിക്കുണ്ട്. പരസ്പര ബഹുമാനത്തോടെ പ്രവര്*ത്തിച്ചാല്* എല്*ഡിഎഫിന് കൂടുതല്* നേട്ടമുണ്ടാക്കാന്* കഴിയും.

    പിഡിപിയുമായി സഹകരിച്ചത് സിപിഎം തീരുമാനമായിരുന്നു. ഒരു കാലത്തും എല്*ഡിഎഫിന് യോജിച്ചുപോകാന്* പറ്റാത്ത കക്ഷിയാണ് പിഡിപി-ചന്ദ്രപ്പന്* പറഞ്ഞു.

    ഇക്കാര്യത്തില്* സിപിഐ കക്ഷിചേര്*ന്നിട്ടില്ല. വി.എസിനോട് പ്രത്യേക അനുഭാവം സിപിഐ പുലര്*ത്തിയിട്ടില്ല. നന്നായി ഭരിച്ചിട്ടും തിരഞ്ഞെടുപ്പില്* എന്തുകൊണ്ട് എല്*ഡിഎഫ് തോറ്റു എന്ന് ആലോചിക്കണം.

    മധ്യവര്*ഗത്തെ കൂടെ നിര്*ത്താന്* കഴിയാത്തതിനെ കുറിച്ചും ഇടതുപക്ഷത്തിന്റെ ജനങ്ങളോടുള്ള പെരുമാറ്റത്തെ കുറിച്ചും ആലോചന വേണം. ഇന്ത്യന്* ഇടതുപക്ഷം പ്രശ്*നങ്ങള്* നേരിടുന്ന സാഹചര്യത്തില്* കമ്യൂണിസ്റ്റ് പാര്*ട്ടികളുടെ ലയനം ആവശ്യമാണെന്നും സി.കെ. ചന്ദ്രപ്പന്* അഭിപ്രായപ്പെട്ടു.

    സിപിഐ സെക്രട്ടറിയായി ഒരാഴ്ച മുമ്പ് മാത്രം ചുമതലയേറ്റ ചന്ദ്രപ്പന്* സിപിഎം വിഷയത്തില്* ഇതാദ്യമായാണ് അഭിപ്രായം പറയുന്നത്.





    Powered by WizardRSS | Best Membership Site Software
Working...
X