യുഡിഎഫില്* തുടരാന്* താത്പര്യമില്ല: ഗൗരിയമ്മ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യുഡിഎഫില്* തുടരാന്* താത്പര്യമില്ല: ഗൗരിയമ്മ

    ആലപ്പുഴ: യുഡിഎഫില്* തുടരണമോയെന്നത് സംബന്ധിച്ച് ജെഎസ്എസ് യോഗത്തില്* കടുത്ത ഭിന്നത്. ഞായറാഴ്ച വൈകിട്ട് നടന്ന സംസ്ഥാന കമ്മിറ്റി യോഗം രൂക്ഷമായ വാദപ്രതിവാദങ്ങളെ തുടര്*ന്ന് തീരുമാനമാകാതെ പിരിഞ്ഞു. മറ്റുകാര്യങ്ങള്* പാര്*ട്ടിപ്ലീനം കൂടി തീരുമാനിക്കാനും ധാരണയായി.യുഡിഎഫിനും കോണ്*ഗ്രസിനുമെതിരെ കടുത്ത വിമര്*ശനമാണ് ജെഎസ്എസ് നേതാവ് ഗൗരിയമ്മ ഉന്നയിച്ചത്. യുഡിഎഫും കോണ്*ഗ്രസും അപമാനിച്ചുവെന്നും അപമാനം സഹിച്ച് മുന്നണിയില്* തുടരണമോ എന്ന് സംസ്ഥാനകമ്മിറ്റി യോഗം തീരുമാനിക്കണമെന്നും ഗൗരിയമ്മ പറഞ്ഞു.

    യു.ഡി.എഫും എല്*.ഡി.എഫും വേണ്ടെന്നു പറഞ്ഞ ഗൗരിയമ്മ പാര്*ട്ടി പ്*ളീനം വിളിച്ചു ചേര്*ത്ത് അന്തിമ തീരുമാനം എടുക്കുമെന്നും വ്യക്തമാക്കി. അതേസമയം യോഗത്തില്* പങ്കെടുത്തവരില്* ഭൂരിപക്ഷവും യുഡിഎഫില്* തുടരണമെന്ന അഭിപ്രായക്കാരായിരുന്നു. ഇതാദ്യമായി ഗൗരിയമ്മയുടെ നിലപാടിനെതിരേ സംസ്ഥാനകമ്മിറ്റിയിലെ ഭൂരിപക്ഷം നിലകൊള്ളുന്നതിനും ഞായറാഴ്ച നടന്ന യോഗം വേദിയായി.

    എന്നാല്* ജെഎസ്എസില്*നിന്നു പുറത്താക്കിയാലും താന്* യുഡിഎഫ് യോഗത്തിനില്ലെന്ന് കടുത്ത നിലപാടില്* ഗൗരിയമ്മ യോഗത്തില്* ഉറച്ചുനിന്നു. അതിനിടെ ഗൗരിയമ്മയെ അനുനയിപ്പിക്കാന്* ജെ.എസ്.എസ് പ്രസിഡന്റ് രാജന്* ബാബു ശ്രമം തുടങ്ങിയിട്ടുണ്ട്. പ്രശ്*നങ്ങള്* പരിഹരിക്കാമെന്ന് യുഡിഎഫ് നേതൃത്വം ഉറപ്പു തന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.





    Powered by WizardRSS | Best Membership Site Software
Working...
X