ഇസ്*ലാമാബാദ്: പ്രവാചനകെ നിന്ദിച്ചുവെന്ന കുറ്റം ചുമത്തി പാക് കോടതി വധശിക്ഷയ്ക്കു വിധിച്ച ക്രൈസ്തവ വനിത ആസിയാ ബീബി (37)യുടെ ശിക്ഷ നടപ്പാക്കുന്നത് പാക് പ്രസിഡന്റ് ആസിഫ് അലി സര്*ദാരി സ്റ്റേ ചെയ്തു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ നന്*കനാ സാഹിബ് ജില്ലയില്* നിന്ന് കഴിഞ്ഞവര്*ഷം ജൂണിലാണ് അഞ്ചുകുട്ടികളുടെ അമ്മയായ ആസിയാ ബീബിയെ അറസ്റ്റു ചെയ്തത്.
ഒരുസംഘം മുസ്ലിം വനിതകളുമായി വാക്കേറ്റമുണ്ടായതാണ് കാരണം. പ്രവാചകനെ നിന്ദിച്ചു സംസാരിച്ചുവെന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ആരോപണം നിഷേധിച്ച ബീബി മതവിശ്വാസത്തിന്റെ പേരില്* തന്നെ കേസില്* കുടുക്കുകയായിരുന്നുവെന്നു വാദിച്ചു.
എന്നാല്* വിചാരണക്കോടതി അവര്*ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. ഇത്തരമൊരു കേസില്* വധശിക്ഷയ്ക്കു വിധിക്കപ്പെടുന്ന പ്രഥമ പാക് വനിതയാണ് ആസിയാ ബീബി.
ബീബിക്ക് തന്റെ വാദങ്ങള്* അവതരിപ്പിക്കാന്* അവസരം നല്*കണമെന്ന് ന്യൂനപക്ഷ വകുപ്പു മന്ത്രി ഷഹബാസ് കഴിഞ്ഞദിവസം പഞ്ചാബ് സര്*ക്കാരിനോട് അഭ്യര്*ഥിച്ചിരുന്നു.
ആസിയയ്ക്കു വധശിക്ഷ വിധിച്ചതിനെ ലോകമെങ്ങുമുള്ള മനുഷ്യാവകാശ സംഘടനകള്* ചോദ്യം ചെയ്തിരുന്നു. ആസിയയെ മോചിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ബനഡിക്ട് പതിനാറാമന്* മാര്*പാപ്പയും ആവശ്യപ്പെട്ടിരുന്നു. തുടര്*ന്നാണ് സര്*ദാരിയുടെ ഇടപെടല്*.
Powered by WizardRSS | Best Membership Site Software