ഓര്*മ്മകളുണര്*ത്തി രതിനിര്*വേദത്തിന്? ??െ പൂജ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഓര്*മ്മകളുണര്*ത്തി രതിനിര്*വേദത്തിന്? ??െ പൂജ

    ഓര്*മ്മകള്* നിറഞ്ഞ വേദിയില്* രതിനിര്*വേദം റീമേക്കിന്റെ പൂജാ ചടങ്ങുകള്* നടന്നു. സംവിധായകന്* ടികെ രാജീവ് കുമാറാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ജയഭാരതിയും കൃഷ്ണചന്ദ്രനും അഭിനയിച്ച പഴയ രതിനിര്*വേദത്തിന്റെ റീമേക്കില്* ശ്വേത മേനോന്* ആണ് നായികയാകുന്നത്. പഴയ ചിത്രത്തിലെ നായകന്* കൃഷ്ണചന്ദ്രന്* പൂജാ ചടങ്ങിന് എത്തിയിരുന്നു. ഭരതന്റെ ഭാര്യയും നടിയുമായ കെപിഎസി ലളിത, പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി, പഴയ ചിത്രത്തിന്റെ നിര്*മ്മാതാവ് ഹരിപോത്തന്റെ ഭാര്യരാജമ്മ എന്നിവര്* ചേര്*ന്നാണ് വിളക്കുകൊളുത്തിയത്.

    ഭരതന്റെ മകനും നടനുമായ സിദ്ധാര്*ത്ഥ്, പത്മരാജന്റെ മകന്* അനന്തപത്മനാഭവന്* എന്നിവരും തിരുവനന്തപുരത്ത് നടന്ന ചടങ്ങില്* എത്തിയിരുന്നു.

    ടികെ രാജീവ് കുമാറും പുതിയ ചിത്രത്തിന്റെ നിര്*മ്മാതാവായ സുരേഷ് കുമാറും ഭരതനെയും പത്മരാജനെയും ഹരിപോത്തനെയും കുറിച്ചുള്ള ഓര്*മ്മകള്* പങ്കുവച്ചു.

    ഇതൊരു വ്യത്യസ്ത ചിത്രമായിരിക്കുമെന്ന് തങ്ങള്* പറയുന്നില്ലെന്നും പഴയ തിരക്കഥയില്* വളരെ ചെറിയ മാറ്റങ്ങള്* വരുത്തുകമാത്രമേ ചെയ്യുന്നുള്ളുവെന്നും രാജീവ് കുമാര്* പറഞ്ഞു. മാത്രമല്ല പുതിയ ചിത്രത്തില്* ശ്വേത അഭിനയിക്കുന്നുവെന്നതും ഒരു വ്യത്യസ്തതയാണ്.

    മുമ്പ് കൃഷ്ണചന്ദ്രന്* ചെയ്ത റോള്* പുതിയ ചിത്രത്തില്* ആരു ചെയ്യുമെന്നകാര്യം തീരുമാനമായിട്ടില്ല. ജനുവരിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.





    Powered by WizardRSS | Best Membership Site Software
Working...
X