മനീഷ കൊയ്*രാള വിവാഹമോചനത്തിന്?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മനീഷ കൊയ്*രാള വിവാഹമോചനത്തിന്?

    ഇന്നലെകളിലെ ബോളിവുഡ് ഗ്ലാമര്* ഗേള്* മനീഷ കൊയ്*രാളയുടെ ദാമ്പത്യവും തകര്*ച്ചയിലേക്ക്? വിവാഹം കഴിഞ്ഞ് ആറു മാസം തികയും മുമ്പെ മനീഷ തന്നെയാണ് വിവാഹമോചനത്തിന്റെ സൂചനകള്* നല്*കിയത്. ഈ വര്*ഷം ജൂലൈയിലാണ് ബിസിനസ്സുകാരനായ സാമ്രാട്ട് ദഹലും മനീഷയും വിവാഹിതരായത്.കഴിഞ്ഞ ദിവസം മനീഷയുടെ ഫേസ്ബുക്ക് പേജിലെ ഒരു പോസ്റ്റിലൂടെയാണ് ദമ്പതികള്*ക്കിടയിലുള്ള അകല്*ച്ച വെളിപ്പെട്ടത്. താന്* വിവാഹമോചനത്തെക്കുറിച്ച് കാര്യമായി ആലോചിയ്ക്കുന്നുണ്ടെന്നായിരുന്നു നേപ്പാളി സുന്ദരിയുടെ പോസ്റ്റ്. ഈ തീരുമാനം മാതാപിതാക്കളെ വേദനിപ്പിയ്ക്കില്ലെന്ന് കരുതുന്നതായും മനീഷയുടെ കുറിപ്പിലുണ്ടായിരുന്നു. അധികം വൈകാതെ മനീഷ തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്*തെങ്കിലും സംഭവം ഇതിനോടകം വാര്*ത്തയായി മാറിക്കഴിഞ്ഞിരുന്നു.

    ഒന്നും ആലോചിയ്ക്കാതെ കുത്തിക്കുറിച്ച ഒരു പോസ്റ്റായിരുന്നു അതെന്നും ആ സമയത്ത് കടുത്ത ദേഷ്യത്തിലായിരുന്നു താനെന്നും നടി പിന്നീട് വിശദീകരിച്ചു. സാമ്രാട്ടുമായി നല്ല ബന്ധത്തില്* തന്നെയാണെന്നും മനീഷ വ്യക്തമാക്കുന്നു.

    ഒരു സൗന്ദര്യ പിണക്കം മാത്രമാണ് ഉണ്ടായതെങ്കില്* ആരെങ്കിലും ഡൈവോഴ്*സിനെപ്പറ്റി ആലോചിയ്ക്കുമെന്ന സംശയം മാത്രമാണ് ഇപ്പോള്* ബാക്കിയാവുന്നത്.





    Powered by WizardRSS | Best Membership Site Software
Working...
X