ദ്രാവിഡിന് സെഞ്ച്വറി; ഇന്ത്യയ്ക്ക് കൂറ്റന്* ലീഡ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ദ്രാവിഡിന് സെഞ്ച്വറി; ഇന്ത്യയ്ക്ക് കൂറ്റന്* ലീഡ്

    നാഗ്പൂര്*: ദ്രാവിഡിന്റെയും ക്യാപ്റ്റന്* ധോണിയുടെയും മികവില്* ഇന്ത്യയ്ക്ക് കൂറ്റന്* സ്*കോര്*. വന്*മതിലെന്ന വിശേഷണം ഒരിയ്ക്കല്* കൂടി ശരിവെച്ചു കൊണ്ടുള്ള ദ്രാവിഡിന്റെ 191 റണ്*സിന്റെയും ഫോം വീണ്ടെടുത്ത ധോണിയുടെ 98 റണ്*സിന്റെയും കരുത്തില്* ഇന്ത്യ 373 റണ്*സിന്റെ കരുത്തുറ്റ ലീഡ് സ്വന്തമാക്കി. എട്ട് വിക്കറ്റ് നഷ്ടത്തില്* 566 റണ്*സെടുത്ത് ഇന്ത്യ ഒന്നാമിന്നിങ്*സ് ഡിക്ലയര്* ചെയ്യുകയായിരുന്നു. രണ്ട് സെഞ്ച്വറി കൂട്ടുകെട്ടുകളാണ് മത്സരം ഇന്ത്യയുടെ വരുതിയിലെത്തിച്ചത്. ദ്രാവിഡും സച്ചിനും ചേര്*ന്ന് മൂന്നാം വിക്കറ്റില്* 104 റണ്*സും ദ്രാവിഡും ധോനിയും ചേര്*ന്ന് ഏഴാം വിക്കറ്റില്* 193 റണ്*സുമാണ് നേടിയത്.

    അമ്പതാം ടെസ്റ്റ് സെഞ്ച്വറിയെന്ന നേട്ടം ഇത്തവണയും കൈവിട്ടു പോയെങ്കിലും ദ്രാവിഡിന് മികച്ച പിന്തുണയാണ് സച്ചിന്* നല്*കിയത്. 129 പന്തില്* നിന്ന് 61 റണ്*സാണ് സച്ചിന്റെ ബാറ്റില്* നിന്നും പിറന്നത്.
    സ്കോര്* കാര്*ഡ്

    പിന്നിടു വന്ന ലഷ്മണ്* പെട്ടെന്ന് മടങ്ങിയപ്പോള്* ഇന്ത്യയുടെ കാര്യം പരുങ്ങിലാലാണെന്ന നിലവന്നു. എന്നാല്* ഈ ഘട്ടത്തില്* ക്രീസിലെത്തിയ ധോണി ടീമിനെ വന്* സ്*കോറിലെത്തിയ്ക്കാന്* സഹായിച്ചു. 98 റണ്*സെടുത്ത ധോനി അഞ്ചാം ടെസ്റ്റ് സെഞ്ച്വറിക്ക് ശ്രമിക്കവേ വെട്ടോറിക്ക് ഒരു റിട്ടേണ്* ക്യാച്ച് നല്*കി മടങ്ങുകയായിരുന്നു. ഇന്ത്യയില്* നിരയില്* പിന്നീടാര്*ക്കും കാര്യമായി പിടിച്ചു നില്*ക്കാന്* സാധിച്ചില്ല.

    മൂന്ന് വിക്കറ്റുമായി ഡാനില്* വെട്ടോറി വിക്കറ്റ് വേട്ടയില്* മുന്നിട്ടുനില്*ക്കുന്നത്. മാര്*ട്ടിന്* രണ്ടും സൗത്തി, മെക്കെ, വില്ല്യംസണ്* എന്നിവര്* ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. രണ്ടാമിന്നിങ്*സ് ബാറ്റിങ് ആരംഭിച്ച ന്യൂസിലാന്റ് ഒരു വിക്കറ്റ് നഷ്ടത്തില്* 24 റണ്*സ് എടുത്തിട്ടുണ്ട്.





    Powered by WizardRSS | Best Membership Site Software
Working...
X