ദില്ലി: സ്ത്രീധനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മരണങ്ങള്*ക്ക് ഉത്തരവാദികള്*ക്കെതിരെ ഇനി കൊലക്കുറ്റവും. കുറ്റവാളിയെന്ന് തെളിഞ്ഞാല്* പ്രതിയ്ക്ക് പരമാവധി ശിക്ഷയായ തൂക്കുകയര്* വരെ ലഭിച്ചേക്കും. തടവു വരെ ശിക്ഷ നല്*കുന്ന നിലവിലെ വ്യവസ്ഥക്കൊപ്പം, സ്ത്രീധന മരണക്കേസ് പ്രതികള്*ക്കെതിരെ വധശിക്ഷ വിധിക്കാന്* തക്ക രീതിയിലുള്ള കൊലപാതകക്കുറ്റം കൂടി ചുമത്താന്* സുപ്രീംകോടതി രാജ്യത്തെ എല്ലാ കോടതികളോടും നിര്*ദേശിച്ചു.സ്ത്രീധന മരണം സംബന്ധിച്ച കേസുകള്* ഇപ്പോള്* ഇന്ത്യന്* ശിക്ഷാനിയമത്തിന്റെ 304ബി വകുപ്പു പ്രകാരമാണ് രജിസ്റ്റര്* ചെയ്യുന്നത്. ഈ വകുപ്പില്* കോടതിയില്* നിന്ന് ലഭിക്കാവുന്ന പരമാവധി ശിക്ഷ ജീവപര്യന്തമാണ്. എന്നാല്* ഇനി മേലില്* കൊലക്കുറ്റത്തിന്റെ 302ാം വകുപ്പും പ്രതിക്കെതിരെ ചുമത്തണമെന്നാണ് വിചാരണക്കോടതികളോട് തിങ്കളാഴ്ച ജസ്റ്റിസുമാരായ മാര്*ക്കണ്ഡേയ കട്ജു, ജ്ഞാനസുധ മിശ്ര എന്നിവര്* ഉള്*പ്പെട്ട ബെഞ്ച് നിര്*ദേശിച്ചത്.
ഭാര്യയെ കൊലപ്പെടുത്തിയ ആന്ധ്രാ പ്രദേശിലെ തത്തംസെട്ടി സുരേഷ് എന്നയാള്*ക്ക് വധശിക്ഷ നല്*കാതിരിക്കാന്* കാരണമുണ്ടെങ്കില്* ബോധിപ്പിക്കാന്* നോട്ടീസ് നല്*കിയിരിക്കുകയുമാണ് സുപ്രീംകോടതി. സ്ത്രീധന പീഡനത്തെത്തുടര്*ന്നുള്ള മരണങ്ങളെ അപൂര്*വങ്ങളില്* അപൂര്*വമെന്നു കണക്കാക്കി പ്രതികള്*ക്കു വധശിക്ഷ നല്*കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ മാസവും അഭിപ്രായപ്പെട്ടിരുന്നു.
Powered by WizardRSS | Best Membership Site Software