നീരയുടെ ശബ്ദം വമ്പന്മാരുടെ ഉറക്കം കെടുത്തുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നീരയുടെ ശബ്ദം വമ്പന്മാരുടെ ഉറക്കം കെടുത്തുന്നു

    ദില്ലി: സ്*പെക്ട്രം അഴിമതിയിലെ വിവാദനായികയും കോര്*പ്പറേറ്റ് രംഗത്തെ ഇടനിലക്കാരിയുമായ നീരാ റാഡിയയുടെ ടെലിഫോണ്*സംഭാഷണങ്ങള്* വമ്പന്മാരുടെ ഉറക്കം കെടുത്താന്* പോന്നതാണെന്ന് റിപ്പോര്*ട്ട്. ദില്ലിയിലെ അധികാരദല്ലാളരുടെ വഴിവിട്ട പ്രവര്*ത്തനരീതികള്* പുറത്തുകൊണ്ടുവരുന്നതാണ് ഫോണിലെ സംഭാഷണങ്ങള്*.

    2 ജി സ്*പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രത്യക്ഷ നികുതിബോര്*ഡ് നല്*കിയ സുചനകളാണ് റാഡിയയുടെ ഫോണ്*ചോര്*ത്തലിന് വഴിവെച്ചത്. ആദായനികുതിവകുപ്പ് നടത്തിയ ചോര്*ത്തലില്* കോര്*പ്പറേറ്റ് ഭീമന്*മാര്*ക്കൊപ്പം മാധ്യമരംഗത്തെ വമ്പന്* സ്രാവുകളും കുടുങ്ങിയിട്ടുണ്ട്.

    കേന്ദ്രമന്ത്രിമാരെ തീരുമാനിക്കുന്നതില്* ഇടനിലക്കാരുടെയുംമറ്റും ഇടപെടലുകളുണ്ടെന്ന സുപ്രധാന വിവരവും ഫോണ്*ചോര്*ത്തലിലൂടെ പുറത്തുവന്നിരിക്കുകയാണ്.

    രണ്ടു വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് നീരാ റാഡിയ മാധ്യമപ്രവര്*ത്തകരായ ബര്*ഖാ ദത്ത്, വീര്* സാങ്*വി എന്നിവരുമായും രാഷ്ട്രീയക്കാരായ കനിമൊഴി, മുന്*പ്രധാനമന്ത്രി വാജ്*പേയിയുടെ വളര്*ത്തുമകളുടെ ഭര്*ത്താവ് രഞ്ജന്* ഭട്ടാചാര്യ തുടങ്ങിയവരുമായി സംസാരിക്കുന്നത്.

    ബിജെപിക്കാരനായ രഞ്ജന്* ഭട്ടാചാര്യയും യുപിഎ സര്*ക്കാര്* രൂപവത്കരണത്തില്* ഇടപ്പെട്ടതിന്റെ തെളിവുകളാണ് റാഡിയയുടെ സംഭാഷണത്തില്* നിന്ന് ലഭിക്കുന്നത്. രാഷ്ട്രീയത്തിനപ്പുറമാണ് നീരാ റാഡിയയുടെ ബന്ധങ്ങളെന്നും അത് തെളിയിക്കുന്നു.

    സിബിഐക്ക് കൈമാറിയ ടേപ്പുകളില്* നീരാ റാഡിയ എഐസിസി ജനറല്*സെക്രട്ടറി അഹമ്മദ് പട്ടേല്*, കരുണാനിധി, ഗുലാംനബി ആസാദ്, അഴഗിരി, സ്റ്റാലിന്*, ദയാനിധി മാരന്*, ടി.ആര്*. ബാലു, കരുണാനിധിയുടെ രണ്ടാംഭാര്യ ദയാലുഅമ്മാള്*, മൂന്നാം ഭാര്യ രാജാത്തി അമ്മാള്*, അമര്*സിങ് തുടങ്ങിയവരെക്കുറിച്ചാണ് സംസാരിക്കുന്നത്.





    Powered by WizardRSS | Best Membership Site Software
Working...
X