യുവതിയെ ഡോക്ടര്* പരീക്ഷണ'മൃഗ'മാക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യുവതിയെ ഡോക്ടര്* പരീക്ഷണ'മൃഗ'മാക്കി

    ന്യൂയോര്*ക്ക്: ഒറ്റപ്രസവത്തില്* 8 കുട്ടികള്*ക്ക് ജന്മം നല്*കി വാര്*ത്തകളില്* ഇടം നേടിയ അമേരിക്കക്കാരി നാദിയ സുലൈമാന്* നിരന്തരമായി വന്ധ്യതാനിവാരണ പരീക്ഷണങ്ങള്*ക്ക് വിധേയയായിരുന്നുവെന്ന് വെളിപ്പെടുത്തല്*. 35കാരി നാദിയ സുലൈന്*മാന്* എട്ട് കുട്ടികള്*ക്ക് ജന്മം നല്*കിയപ്പോള്* ലോകമത് വളരെ അത്ഭുതത്തോടെയാണ് കേട്ടുനിന്നത്. എന്നാല്* ജനിച്ച കുട്ടികളെല്ലാം ഒരാഴ്ചയില്*ക്കൂടുതല്* ജീവിച്ചിരുന്നില്ല. നാദിയയുടെ കുട്ടികളെല്ലാം ജനിച്ചിരുന്നത് കൃത്രിമ ഗര്*ഭധാരണത്തിലൂടെയായിരുന്നുവെന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്*.

    നാദിയയെ ചികിത്സിച്ചിരുന്ന മൈക്കല്* കമറാവ എന്ന ഡോക്ടര്*തന്നെയാണ് ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

    1996ല്* വിവാഹിതയായ നാദിയയ്ക്ക് സ്വാഭാവിക മാര്*ഗത്തിലൂടെ ഗര്*ഭം ധരിക്കാന്* സാധിച്ചിരുന്നില്ല ഇതേത്തുടര്*ന്നാണ് 1997ല്* വന്ധ്യതാനിവാരണ വിദഗ്ധനായ ഡോക്ടര്* മൈക്കലിന്റെ ചികിത്സ തേടി എത്തുന്നത്.

    ഡോക്ടറുടെ ചികിത്സയെ തുടര്*ന്ന് 2001ല്* നാദിയ ആദ്യത്തെ കുട്ടിക്ക് ജന്മം നല്*കുകയായിരുന്നു. പിന്നീട് ആഞ്ചു തവണ കൂടി ഗര്*ഭം ധരിച്ച നാദിയ 13 കുഞ്ഞുങ്ങള്*ക്കു കൂടി ജന്മം നല്*കി. 2009 ജനുവരിയിലാണ് നാദിയ കൃത്രിമ ഗര്*ഭധാരണത്തിലൂടെ ആറു ആണ്*കുട്ടികളും രണ്ട് പെണ്*കുട്ടികള്*ക്കും ഉള്*പ്പെടെ എട്ടു ശിശുക്കള്*ക്ക് ജന്മം നല്*കിയത്.

    എന്നാല്* ഈ ഗര്*ഭധാരണം സ്വാഭാവികമായിരുന്നില്ലെന്നും 12ഭ്രൂണങ്ങള്* താന്* നാദിയയുടെ ഗര്*ഭപാത്രത്തില്* നിക്ഷേപിച്ചിരുന്നുവെന്നുമാണ് മൈക്കല്* പറയുന്തന്.

    തന്റെ പരീക്ഷണങ്ങളെക്കുറിച്ച് നാദിയയ്ക്ക് അറിയാമായിരുന്നെന്നുമാണ് അദ്ദേഹം പറയുന്നു. എന്നാല്*, തന്റെ പ്രവര്*ത്തിയില്* ദുഃഖമില്ലെന്ന നിലപാടിലാണ് ഡോക്ടര്*.

    നാദിയയില്* താന്* നടത്തുന്ന വന്ധ്യതാനിവാരണ പരീക്ഷണങ്ങളെക്കുറിച്ചും അതിന്റെ അപകടസാധ്യതകളെക്കുറിച്ചും അവര്* ബോധവതിയായിരുന്നെന്നുമാണ് ഡോക്ടര്* പറയുന്നത്.

    എന്നാല്*, ഈ പരീക്ഷണങ്ങളുടെ പേരില്* മൈക്കലിനു ഡോക്ടര്* ലൈസന്*സ് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.

    കാരണം നാദിയയിലും മറ്റു സ്ത്രീകളിലും നടത്തിയ പരീക്ഷണങ്ങള്* മനുഷ്യത്വ രഹിതമായിരുന്നെന്നും ഇത് പരീക്ഷണവിധേയരായവര്*ക്ക് അറിവില്ലായിരുന്നെന്നുമാണ് അമേരിക്കന്* ആരോഗ്യവിദഗ്ധരുടെ ആരോപണം.

    പരീക്ഷണവിധേയമക്കാനുള്ള സമ്മതപത്രത്തില്* നാദിയ ഒപ്പുവച്ചിട്ടില്ലെന്നാണ് ഇവരുടെ കണ്ടെത്തല്*. ആരോപണവിധേയനായതിനെത്തുടര്*ന്ന് കഴിഞ്ഞ വര്*ഷം തന്നെ അമേരിക്കന്* സൊസൈറ്റി ഓഫ് റിപ്രൊഡക്റ്റീവ് മെഡിസിന്* സംഘം അംഗത്വത്തില്*നിന്ന് ഡോക്ടര്* മൈക്കലിനെ പുറത്താക്കിയിരുന്നു.





    Powered by WizardRSS | Best Membership Site Software
Working...
X