യുകെയില്* കുടിയേറ്റത്തിന് പരിധി നിശ്*ചയിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യുകെയില്* കുടിയേറ്റത്തിന് പരിധി നിശ്*ചയിച്ചു

    ലണ്ടന്*: ബ്രിട്ടനിലേക്കു യൂറോപ്യന്* യൂണിയനു പുറത്തുനിന്നുള്ള അതിവിദഗ്ധ ജോലിക്കാരുടെ കുടിയേറ്റം 2011ഓടെ 43,000 ആയി ചുരുക്കാന്* പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തിലുള്ള സഖ്യസര്*ക്കാര്* തീരുമാനിച്ചു.കുടുംബ, വിദ്യാര്*ഥി വിസകളുടെ എണ്ണം കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്. മലയാളികള്* ഉള്*പ്പെടെ ഏഷ്യയില്* നിന്നുള്ളവര്*ക്ക് തിരിച്ചടിയാണ് ഈ നീക്കം.

    2011 ഏപ്രില്* മുതല്* വിദഗ്ധ ജോലിക്കാരായ 43,000 പേര്*ക്കു മാത്രമേ വിസ അനുവദിക്കുകയുള്ളു. ഇതു സംബന്ധിച്ച് കുടിയേറ്റ ഉപദേശക സമിതി കഴിഞ്ഞയാഴ്ച സര്*ക്കാരിനു റിപ്പോര്*ട്ട് സമര്*പ്പിച്ചിരുന്നു.

    ഇത്തരത്തിലുള്ള കുടിയേറ്റം പതിമൂന്നു മുതല്* ഇരുപത്തിയഞ്ചു ശതമാനം വരെ കുറയ്ക്കക്കണമെന്നാണു സമിതി ശിപാര്*ശ ചെയ്തത്. പ്രതിവര്*ഷം രണ്ടു ലക്ഷത്തോളം പേരാണു യു.കെയില്* എത്തിക്കൊണ്ടിരിക്കുന്നത്. ഇതു പതിനായിരങ്ങളിലേക്കു കുറയ്ക്കാനാണു സര്*ക്കാര്* ഉദ്ദേശിക്കുന്നത്.

    ബിരുദ നിലവാരത്തില്* താഴെയുള്ള കോഴ്*സുകള്* പഠിക്കാനെത്തുന്ന വിദേശവിദ്യാര്*ഥികളുടെ എണ്ണവും വെട്ടിക്കുറയ്ക്കും. ബ്രിട്ടനില്* താമസിക്കുന്ന കുടിയേറ്റക്കാര്*ക്കൊപ്പം കൊണ്ടുവരാന്* കഴിയുന്ന ബന്ധുക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനെക്കുറിച്ചും ചര്*ച്ച തുടരുകയാണ്.

    മേയില്* പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്* സഖ്യസര്*ക്കാരിന്റെ ഭാഗമായ ടോറികളും ലിബറല്* ഡെമോക്രാറ്റുകളും ചര്*ച്ച നടത്തിയാണ് കുടിയേറ്റനിയന്ത്രണത്തിന്റെ പരിധി നിശ്ചയിച്ചത്.

    യൂറോപ്യന്* യൂണിയനുള്ളില്*നിന്നാണു ഭൂരിപക്ഷം കുടിയേറ്റവുമെന്നാണു ലിബറല്* ഡെമോക്രാറ്റുകളുടെ വാദം. എന്നാല്* ടോറികള്* ഇതംഗീകരിക്കുന്നില്ല.





    Powered by WizardRSS | Best Membership Site Software
Working...
X