കോണ്ടം ഉപോയോഗം: മുന്നില്* ദില്ലി ദന്പതികള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കോണ്ടം ഉപോയോഗം: മുന്നില്* ദില്ലി ദന്പതികള്*

    ചെന്നൈ: ദില്ലിയിലെ ദമ്പതിമാരാണ് ഗര്*ഭനിരോധോപാദിയായി കോണ്ടം കൂടുതലായി ഉപയോഗിക്കുന്നതെന്ന് റിപ്പോര്*ട്ട്. ഇക്കാര്യത്തില്* ദില്ലിയ്ക്ക് തൊട്ടുപിന്നാലെ പഞ്ചാബ്, ഹരിയാന, ഉത്തര്*പ്രദേശ് എന്നിവിടങ്ങളില്* നിന്നുള്ള ദമ്പതിമാരുമുണ്ട്.

    എന്നാല്* തെക്കേഇന്ത്യന്* സംസ്ഥാനങ്ങളായ ആന്ധ്ര പ്രദേശ്, കര്*ണാടക, തമിഴ്*നാട് എന്നിവിടങ്ങളില്* നിന്നുള്ള ദമ്പതിമാരില്* കൂടുതല്* പേരും സ്*റ്റെറിലൈസേഷന്* പോലുള്ള ഇതരമാര്*ഗങ്ങളാണ് ഗര്*ഭധാരണം ഒഴിവാക്കാനായി ഉപയോഗിക്കുന്നതെന്നും റിപ്പോര്*ട്ടില്* പറയുന്നു.

    വടക്കേഇന്ത്യന്* സംസ്ഥാനങ്ങളിലെ ദമ്പതിമാര്*ക്കിടയില്* കോണ്ടത്തിന് കൂടുതല്* പ്രചാരണം ലഭിയ്ക്കുന്നത് പരസ്യങ്ങളില്* നിന്നാണത്രേ. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയമാണ് ഈ കണക്കുകള്* പുറത്തുവിട്ടിരിക്കുന്നത്.

    കോണ്ടം ഉപയോഗത്തില്* ഏറ്റവും പിന്നില്* നില്*ക്കുന്നത് ആന്ധ്രയാണ്. ഇവിടത്തെ വിവാഹിതരില്* 0.5ശതമാനം പേര്*മാത്രാണ് കോണ്ടം ഉപയോഗിക്കുന്നത്. കര്*ണാടകത്തില്* 1.7ശതമാനം ദമ്പതിമാര്* കോണ്ടം ഉപയോഗിക്കുമ്പോള്* തമിഴ്*നാട്ടില്* 2.3ശതമാനം പേര്* കോണ്ടം ഉപോയിഗിക്കുന്നുണ്ട്.

    ഇതേസമയം ദില്ലിയിലുള്ള ദമ്പതിമാരില്* 22.9ശതമാനം പേര്* ഗര്*ഭനിരോധനമാര്*ഗ്ഗമായി കോണ്ടം ഉപയോഗിക്കുന്നുണ്ട്. ഇക്കാര്യത്തിലുള്ള ദേശീയ ശരാശരിയുടെ നാലിരട്ടി അധികമാണിത്. ദേശീയ തലത്തില്* 5.2 ശതമാനം പേര്* മാത്രമാണ് സുരക്ഷിതമാര്*ഗമായി കോണ്ടത്തെ കണക്കാക്കിയിരിക്കുന്നത്.

    ദക്ഷിണേന്ത്യയിള്* സ്ത്രീകളിലെ വന്ധ്യംകരണ ശസ്ത്രക്രിയ പോലുള്ള ഇതരമാര്*ഗങ്ങള്*ക്കാണ് കൂടുതല്* പ്രചാരം. ചിലയവസരങ്ങളില്* കോണ്ടത്തിന്റെ വിശ്വാസ്യത നഷ്ട്*പ്പെടുന്നുവെന്നുള്ളതാണ് ദ്ക്ഷിണേന്ത്യയില്* ഇതരമാര്*ഗങ്ങള്*ക്ക് കൂടുതല്* പ്രചാരണം ലഭിക്കാന്* കാരണമെന്നാണ് റിപ്പോര്*ട്ടില്* പറയുന്നത്.





    Powered by WizardRSS | Best Membership Site Software
Working...
X