ഭവനവായ്പ കുംഭകോണം: ബാങ്ക് മേധാവികള്* പിടിയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഭവനവായ്പ കുംഭകോണം: ബാങ്ക് മേധാവികള്* പിടിയില്*

    ദില്ലി: ഭവന വായ്പാ കുംഭകോണവുമായി ബന്ധപ്പെട്ട രാജ്യത്തെ പ്രധാനപ്പെട്ട ബാങ്കുകളുടെ മേധാവികളെ സിബിഐ ഉദ്യോഗസ്ഥര്* അറസ്റ്റ് ചെയ്തു.വേണ്ടത്ര രേഖകളില്ലാതെ നിര്*മാതാക്കള്*ക്ക് അനധികൃതമായി വായ്പ അനുവദിച്ചതിനാണ് അറസ്റ്റെന്ന് സിബിഐ ഉദ്യോഗസ്ഥര്* അറിയിച്ചു. അഞ്ച് നഗരങ്ങളില്* നടന്ന സിബിഐ റെയ്ഡില്* കോടികളുടെ തിരിമറിയാണ് നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. എല്*ഐസി ഹൗസിങ് ഫിനാന്*സിന്റെ ന്യൂഡല്*ഹി, മുംബൈ, കൊല്*ക്കത്ത, ചെന്നൈ ഓഫീസുകളില്* റെയ്ഡ് നടന്നു. ഭവനവായ്പാ കുഭകോണ കേസില്* അഞ്ച് കേസുകള്* സിബിഐ രജിസ്റ്റര്* ചെയ്തിട്ടുണ്ട്.

    എല്*ഐസി ഹൗസിങ് ഫിനാന്*സ് സിഇഒ ആര്* രാമചന്ദ്രന്* നായര്*, സെന്*ട്രല്* ബാങ്ക് ജനറല്* മാനേജര്*, പഞ്ചാബ് ബാങ്ക്, ഇന്ത്യന്* ബാങ്ക്, ബാങ്ക് ഓഫ് ബറോഡ ഉന്നത ഉദ്യോഗസ്ഥരും സിബിഐയുടെ കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോര്*ട്ടുകള്*.*കോടികളുടെ ബാങ്ക് വായ്പ റിയല്* എസ്റ്റേറ്റ് വ്യാപാരികള്*ക്ക് ലഭ്യമാക്കിയതുമായി ബന്ധപ്പെട്ടതാണ് ഭവന വായ്പാ കുംഭകോണം. വായ്പ ലഭ്യമാക്കിയതിന് പ്രതിഫലമായി ബാങ്ക് മേധാവികള്*ക്ക് വന്*തുക നല്*കിയെന്നാണ് ആരോപണം. രാജ്യത്ത് ഇതാദ്യമായാണ് ഇത്രയധികം ബാങ്ക് മേധാവികള്* ഒരുമിച്ച് അറസ്റ്റിലാവുന്നത്.





    Powered by WizardRSS | Best Membership Site Software
  • indulekha
    • Nov 2010
    • 33

    #2
    kastam.............

    Comment

    • sulthan123

      #3
      thanks for the news...

      Comment

      Working...
      X