കിങ്ഫിഷറില്* നിന്നും പൈലറ്റുമാരുടെ കൂട്ടരാജി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കിങ്ഫിഷറില്* നിന്നും പൈലറ്റുമാരുടെ കൂട്ടരാജി

    മുംബൈ: വിജയ് മല്യയുടെ കിങ്ഫിഷര്* എയര്*ലൈന്*സില്* നിന്ന് അമ്പതോളം പൈലറ്റുമാര്* രാജിവെച്ച് ജെറ്റ് എയര്*വേസില്* ചേര്*ന്നു. നരേഷ് ഗോയലിന്റെ ഉടമസ്ഥയിലുള്ള രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്*വെയ്*സ് പൈലറ്റുമാരുടെ ക്ഷാമം പരിഹരിയ്ക്കാനാണ് ഇങ്ങനെയൊരു നീക്കം നടത്തിയത്. കിങ്ഫിഷറില്* നിന്നും പറന്നുപോയ പൈലറ്റുമാരില്* 29 പേര്* ജെറ്റില്* ഡ്യൂട്ടിയ്ക്ക് കയറിയെന്നാണ് റിപ്പോര്*ട്ടുകള്*.

    കഴിഞ്ഞ വര്*ഷം മുതലുണ്ടായിരുന്ന വ്യോമയാന രംഗത്തെ മാന്ദ്യത്തെ തുടര്*ന്ന് കിങ്ഫിഷര്* അവധിയില്* പ്രവേശിപ്പിച്ചിരുന്ന പൈലറ്റുമാരാണ് ജെറ്റില്* ചേക്കേറിയിരിക്കുന്നത്.

    മൂന്ന് വര്*ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജെറ്റ് എയര്*വെയ്*സ് ഇത്രയധികം പൈലറ്റുമാരെ ഒരുമിച്ച് റിക്രൂട്ട് ചെയ്യുന്നത്. വര്*ഷാവസാനത്തോടെ ജെറ്റ് 100 പൈലറ്റുമാരെ കൂടി റിക്രൂട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.





    Powered by WizardRSS | Best Membership Site Software
Working...
X