വെടിക്കോപ്പുശാലയ?? ?ല്* പൊട്ടിത്തെറി; 5 മരണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വെടിക്കോപ്പുശാലയ?? ?ല്* പൊട്ടിത്തെറി; 5 മരണം

    കോയമ്പത്തൂര്*: നീലഗിരി ജില്ലയിലെ അറുവങ്കാട്ടുള്ള പ്രതിരോധസേനാ വെടിക്കോപ്പുനിര്*മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്* അഞ്ചുജീവനക്കാര്* മരിച്ചു. ഗുരുതരമായ പരുക്കേറ്റ ഒരാളെ ആശുപത്രിയില്* പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച വൈകീട്ട് 3.20നുണ്ടായ സേ്ഫാടനത്തില്* ഫാക്ടറിയിലെ കോര്*ഡയ്റ്റ് (സി.ഡി.) സെക്ഷന്*മന്ദിരം പൂര്*ണമായി തകര്*ന്നു.

    വെടിക്കോപ്പിനായുള്ള രാസവസ്തുക്കളുടെ അവസാനഘട്ട മിശ്രണത്തില്* ഏര്*പ്പെട്ടിരുന്ന സുബ്രഹ്മണ്യം, ജയരാജ്, ഗോപി, ആനന്ദ്, ബാലസുബ്രഹ്മണ്യം എന്നിവരാണ് മരിച്ചത്. ഇതില്* രണ്ടുപേരുടെ ശരീരഭാഗങ്ങള്*മാത്രമാണ് തിരച്ചിലില്* കണ്ടെത്താനായത്.

    അഞ്ചുപേരും മരിച്ചതായി കോര്*ഡയ്റ്റ് ഫാക്ടറി അധികൃതര്* സ്ഥിരീകരിച്ചു. മരിച്ചവരെല്ലാം തമിഴ്*നാട്ടുകാരാണ്.

    ഇന്ത്യന്* പ്രതിരോധവകുപ്പിന്റെ ആയുധനിര്*മാണ വിഭാഗത്തിന്റെ ഭാഗമാണ് അറുവങ്കാട്ടെ കോര്*ഡയ്റ്റ് ഫാക്ടറി. ഇന്ത്യന്* പ്രതിരോധ സേന യുദ്ധസമയങ്ങളില്* ഉപയോഗിക്കുന്ന കൂറ്റന്* പീരങ്കികളില്* നിറയ്ക്കുന്ന കോര്*ഡയ്റ്റ് ആണ് ഇവിടെ നിര്*മിക്കുന്നത്.

    ഒട്ടേറെമലയാളികള്* ഇവിടെ ജോലി ചെയ്യുന്നുണ്ട്. എന്നാല്* സ്്*ഫോടനത്തില്* തകര്*ന്ന കെട്ടിടത്തില്* മലയാളികള്* ഇല്ലായിരുന്നു. കോര്*ഡയ്റ്റ് ഫാക്ടറിയുടെ പ്രധാന കവാടത്തില്*നിന്ന് ഒന്നരകിലോമീറ്റര്* ഉള്ളിലായാണ് സേ്ഫാടനത്തില്* തകര്*ന്ന സി.ഡി. സെക്ഷന്*മന്ദിരം.

    സ്*ഫോടനത്തെത്തുടര്*ന്ന് രക്ഷാപ്രവര്*ത്തകര്* പ്രധാന കവാടം അടച്ചു. ഭീമന്* മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് തകര്*ന്ന മന്ദിരത്തിന്റെ ഭാഗങ്ങള്* നീക്കുന്നുണ്ട്.

    സേ്ഫാടനശേഷം എത്തിയ പ്രതിരോധസേനാംഗങ്ങള്* കുനൂര്*മുതല്* ഊട്ടിവരെയുള്ള റോഡിന്റെ നിയന്ത്രണം ഏറ്റെടുത്തു. സ്വകാര്യവാഹനഗതാഗതം പൂര്*ണമായും തടഞ്ഞു.





    Powered by WizardRSS | Best Membership Site Software
Working...
X