കൊച്ചി: ശവസംസ്*കാരത്തിനുള്ള ഒരുക്കങ്ങള്‍* നടക്കുന്നതിനിടെ 'പരേതന്*' തിരിച്ചെത്തിയാല്‍* എങ്ങനെയിരിക്കും. എറണാകുളം മുളന്തുരുത്തിയിലെ തുപ്പുംപടിക്കാര്* കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു അങ്കലാപ്പില്‍*പ്പെട്ടു. മരിച്ചയാള്‍*ക്ക് ചിതയൊരുക്കുന്ന നടപടികള്‍* പുരോഗമിക്കവേ ഇയാള്‍* ജീവനോടെ വീട്ടിലെത്തി. വിജയന്* എന്ന അമ്പതുകാരനാണ് തനിക്ക് ചിതയൊരുക്കുന്നതിനിടെ തിരിച്ചെത്തിയത്. വിജയന്റേതെന്ന് തെറ്റിദ്ധരിച്ച് എറണാകുളം ജി്ല്ലാ ആശുപത്രി മോര്*ച്ചറിയില്* നിന്നും ഏറ്റുവാങ്ങിയത് മറ്റൊരാളുടെ മൃതദേഹമാണെന്ന് പിന്നീടാണ് വീട്ടുകാര്‍* തിരിച്ചറിഞ്ഞത്.
ആക്രിക്കച്ചവടക്കാരനായ വിജയനെ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍* കാണാനില്ലായിരുന്നു. ബന്ധുക്കള്‍* അന്വേഷിക്കുന്നതിനിടെയാണു മുളന്തുരുത്തി സ്വദേശിയെന്നു കരുതുന്നയാളുടെ മൃതദേഹം എറണാകുളം ജില്ലാ ആശുപത്രിയില്‍* സൂക്ഷിച്ചിരിക്കുന്നതായി അറിഞ്ഞത്.
പോലീസില്‍* അറിയിച്ചശേഷം മൃതദേഹം തിരിച്ചറിയുന്നതിനായി ആശുപത്രിയിലെത്തിയ വിജയന്റെ മൂത്തമകനും സുഹൃത്തുക്കള്‍*ക്കുമാണ് അബദ്ധം പിണഞ്ഞത്. മൃതദേഹം പിതാവിന്റേതെന്നു തെറ്റിദ്ധരിച്ച മകന്* ഉടന്‍* പോസ്റ്റ്*മോര്*ട്ടം നടത്തി വിട്ടുകിട്ടാന്‍* ശ്രമം തുടങ്ങി.
ഈ സമയം തുപ്പുംപടിയിലുള്ള വീട്ടില്‍* ബന്ധുക്കള്‍* സംസ്*കാരത്തിനുള്ള ഒരുക്കങ്ങള്‍* ആരംഭിച്ചു. പന്തലിട്ട് ബന്ധുക്കളെയെല്ലാം വിളിച്ചുവരുത്തി. ആശുപത്രിയിലെത്തിയ ഇളയമകനാണ് ആളുമാറിയതായി സംശയം പ്രകടിപ്പിച്ചത്.
തുടര്‍*ന്ന് പോസ്റ്റുമോര്*ട്ടവും സംസ്*കാരച്ചടങ്ങും അടുത്തദിവസത്തേക്കു മാറ്റി. ബുധനാഴ്ച രാത്രി ഏഴുമണിയോടെ വീട്ടില്‍* തിരിച്ചെത്തിയ 'പരേത'നെ കണ്ട് ദുഃഖാര്*ത്തരായ ബന്ധുക്കളും നാട്ടുകാരും ഞെട്ടി. തന്റെ മരണത്തില്‍* വീട്ടുകാര്‍* ദുഖിച്ചിരിക്കുകയാണെന്ന് അറിഞ്ഞ് വിജയനും അമ്പരന്നു.
ആക്രിക്കച്ചവടത്തിനായി തിങ്കളാഴ്ച തൂത്തുക്കുടിയിലേക്കു പുറപ്പെടാനൊരുങ്ങിയ വിജയന്* യാത്ര ഉപേക്ഷിച്ചു രണ്ടുദിവസത്തിനു ശേഷം മടങ്ങുകയായിരുന്നു.
തിരുനെല്*വേലി സ്വദേശിയായ വിജയനും കുടുംബവും മൂന്നുവര്*ഷം മുമ്പാണ് തുപ്പുംപടിയില്‍* സ്ഥിരതാമസമാക്കിയത്. ലക്ഷ്മിയാണ് ഭാര്യ. ഓട്ടോെ്രെഡവര്‍*മാരായ മഹീന്ദ്രന്*, മഹേഷ്, സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ മനീഷ എന്നിവരാണ് മക്കള്‍*.
Powered by WizardRSS | Best Membership Site Software