കിരണിന്റെ സ്വപ്*നം 'പ്രധാനമന്ത്രി രാഹുല്*'

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കിരണിന്റെ സ്വപ്*നം 'പ്രധാനമന്ത്രി രാഹുല്*'

    ഹൈദരാബാദ്: ആന്ധ്രാപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റയുടനെ കിരണ്*കുമാര്* റെഡ്ഡി തന്റെ ഒരു സ്വപ്*നം മാധ്യമങ്ങളുമായി പങ്കുവച്ചു.2014 ല്* നടക്കുന്ന ലോക്*സഭാ തിരഞ്ഞെടുപ്പില്* സംസ്ഥാനത്തെ 41 സീറ്റിലും വിജയിച്ച് രാഹുല്* ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ ആഗ്രഹം പൂര്*ത്തീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കിരണ്*കുമാര്* റെഡ്ഡി വ്യക്ത്മാക്കി.

    അധികാരമേറ്റ് മണിക്കൂറുകള്*ക്കുള്ളില്* നടത്തിയ വാര്*ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

    ഭരണത്തിലായിരിക്കും എന്റെ പൂര്*ണ ശ്രദ്ധ. രണ്ടായിരത്തിപതിനാലോടെ പാര്*ട്ടിയെ ശക്തിപ്പെടുത്തി സര്*ക്കാരിനു പുതിയ മുഖം നല്*കാനാണ് ഉദ്ദേശിക്കുന്നത്. തലസ്ഥാനമായ ഹൈദരാബാദിനെ ഏറ്റവും വലിയ നിക്ഷേപ സൌഹൃദ പ്രദേശമാക്കി മാറ്റും- കിരണ്* പറഞ്ഞു.

    വൈഎസ്ആര്* കൊണ്ടുവന്ന എല്ലാ പദ്ധതികളും നടപ്പിലാക്കുമെന്നും മരിക്കുന്നതിനു മൂന്നു ദിവസം മുന്*പാണ് അദ്ദേഹം തന്നോട് ഇക്കാര്യം പറഞ്ഞതെന്ന് കിരണ്* റെഡ്ഡി അവകാശപ്പെട്ടു. രണ്ട് വര്*ഷം മുന്*പ് നടന്ന ഹെലികോപ്്റ്റര്* അപകടത്തിലാണ് വൈഎസ് രാജശേഖര റെഡ്ഡി കൊല്ലപ്പെട്ടത്.

    അപ്രതീക്ഷിതമായി മുഖ്യമന്ത്രി കെ. റോസയ്യ രാജിവച്ച സാഹചര്യത്തിലാണ് നിയമസഭാ സ്പീക്കറായിരുന്ന കിരണ്* കുമാറിനെ പുതിയ മുഖ്യമന്ത്രിയായി സോണിയാ ഗാന്ധി തീരുമാനിച്ചത്. മന്ത്രിസഭയിലും ഉദ്യോഗസ്ഥര്*ക്കിടയിലും കിരണ്* റെഡ്ഡി വന്* അഴിച്ചു പണി നടത്തുമെന്നു സൂചനയുണ്ട്.





    Powered by WizardRSS | Best Membership Site Software
Working...
X