സോണിയയെ പ്രവര്*ത്തകര്* ഭാരത് മാതാവാക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സോണിയയെ പ്രവര്*ത്തകര്* ഭാരത് മാതാവാക്കി

    അലഹബാദ്: കോണ്*ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സന്ദര്*ശനത്തിനോട് അനുബന്ധിച്ച് അലഹബാദ് നഗരത്തില്* സ്ഥാപിച്ച കോണ്*ഗ്രസ് സ്ഥാപിച്ച പോസ്റ്ററുകള്* വിവാദമാവുന്നു. സോണിയ ഗാന്ധിയെ ഭാരത് മാതാവായും രാഹുല്* ഗാന്ധിയെ കൃഷ്ണനായും ചിത്രീകരിച്ച പോസ്റ്ററുകളാണ് അലഹബാദില്* പലയിടത്തായി സ്ഥാപിച്ചിരിക്കുന്നത്. ബിജെപിയും വിഎച്ച്പിയും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

    കോണ്*ഗ്രസിന്റെ നൂറ്റിയിരുപത്തിയഞ്ചാം വാര്*ഷികത്തോട് അനുബന്ധിച്ച് സോണിയ ് നടത്തുന്ന യുപി സന്ദര്*ശനത്തിനോട് അനുബന്ധിച്ചാണ് പാര്*ട്ടി സംസ്ഥാന ഘടകം വിവാദ പോസ്റ്ററുകള്* സ്ഥാപിച്ചത്. ഇതിനെതിരെ പ്രതിഷേധം നടത്തിയ നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

    ഇന്ത്യയ്ക്ക് ഒറ്റ രാഷ്ട്രപിതാവേ ഉള്ളൂ, അത് മഹാത്മാ ഗാന്ധിയാണ്. അതേപോലെ ഭാരതത്തിന്റെ അമ്മ ഭാരതമാതാവാണ്. ആ സ്ഥാനം ആര്*ക്കും അവകാശപ്പെടാന്* സാധിക്കുകയില്ല. ഹിന്ദു വിശ്വാസത്തിലെ ഭഗവാന്* കൃഷ്ണന്റെ സ്ഥാനവും ആര്*ക്കും നല്*കുന്നതിന് കഴിയില്ല-- എബിവിപി നേതാവ് നരേന്ദ്ര സിംഗ് ഗൌര്* അഭിപ്രായപ്പെട്ടു.

    കോണ്*ഗ്രസിലെ അനിയന്ത്രിതമായ വ്യക്തി പൂജയുടെ ഫലമാണ് ഇത്തരം പോസ്റ്ററുകള്* എന്ന് അഭിപ്രായപ്പെട്ട ഗൗര്* എബിവിപിയോ ബിജെപിയോ കോണ്*ഗ്രസ് പ്രവര്*ത്തകര്* തങ്ങളുടെ നേതാക്കളെ ആദരിക്കുന്നതിന് എതിരല്ല എന്ന് വ്യക്തമാക്കി.

    അതേസമയം, സോണിയയെ ഭാരതമാതാവ് ആയി ചിത്രീകരിക്കുന്നതിനെയും രാഹുലിനെ കൃഷ്ണനായി ചിത്രീകരിക്കുന്നതിനെയും അംഗീകരിക്കാന്* കഴിയില്ല എന്നും ഗൌര്* വ്യക്തമാക്കി.





    Powered by WizardRSS | Best Membership Site Software
  • indulekha
    • Nov 2010
    • 33

    #2
    thanks 4 d news

    Comment

    Working...
    X