ബാസ്*കറ്റ്*ബോള്* കളിക്കിടെ ഒബാമയ്ക്ക് പരുക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബാസ്*കറ്റ്*ബോള്* കളിക്കിടെ ഒബാമയ്ക്ക് പരുക്ക്

    വാഷിംഗ്ടണ്*: ബാസ്*ക്കറ്റ് ബോള്* കളിക്കിടെ അമേരിക്കയുടെ പ്രസിഡന്റ് ബരാക് ഒബാമയുടെ മേല്*ച്ചുണ്ട് മുറിഞ്ഞു. ഒബാമയുടെ മുറിവേറ്റ ചുണ്ടില്* 12 തുന്നിക്കെട്ടലുകളുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്* അറിയിച്ചു.കളിക്കിടെ എതിര്* ടീമിലെ ഒരു കളിക്കാരന്റെ കൈമുട്ട് കൊണ്ടാണ് ഒബാമയുടെ ചുണ്ട് മുറിഞ്ഞത്. താങ്ക്*സ് ഗിവിങ് അവധി ആഘോഷിക്കാനെത്തിയ ഒബാമ ഫോര്*ട്ട് മക്*നയറിലെ സൈനിക കേന്ദ്രത്തില്* സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമൊത്താണ് ബാസ്*ക്കറ്റ് ബോള്* കളിക്കാനിറങ്ങിയത്.

    കോണ്*ഗ്രഷണല്* ഹിസ്പാനിക് കുക്കസ് ഇന്*സ്റ്റിറ്റിയൂട്ടിലെ പ്രോഗ്രാം ഡയറക്ടര്* റെ ഡെസിറെഗയുടെ കൈമുട്ടു കൊണ്ടാണ് ഒബാമയ്ക്ക് പരിക്കേറ്റതെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.

    ബാസ്*ക്കറ്റ് ബോള്* കളിയുടെ കടുത്ത ആരാധകനായ ഒബാമ ഇടയ്ക്കിടെ സുഹൃത്തുക്കളോടൊപ്പം ബാസ്*ക്കറ്റ് ബോള്* കളിക്കാറുണ്ട്.





    Powered by WizardRSS | Best Membership Site Software
Working...
X