ഭക്ഷണമില്ല; രണ്ടുവയസ്സുകാരി ഉറുമ്പരിച്ച നിലയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഭക്ഷണമില്ല; രണ്ടുവയസ്സുകാരി ഉറുമ്പരിച്ച നിലയില്*

    കൊല്ലം: ആഹാരം ലഭിക്കാതെ മൃതപ്രായയായ അവസ്ഥയില്* രണ്ടുവയസ്സുള്ള പെണ്*കുഞ്ഞിനെ ഷെഡിനുള്ളില്* ഉറുമ്പരിച്ചനിലയില്* കണ്ടെത്തി. വിവരമറിഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളും പോലീസും ചേര്*ന്ന് കുട്ടിയെ ആശുപത്രിയില്* പ്രവേശിപ്പിച്ചു. പിന്നീട് വിവരമറിഞ്ഞ് എത്തിയ ശിശുക്ഷേമസമിതി പ്രവര്*ത്തകര്* വൈകീട്ട് ഏഴു മണിയോടെ കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കല്* കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അമ്മ സുശീലയെ പോലീസ് എത്തി മുളങ്കാടകത്തെ മഹിളാമന്ദിരത്തിലുമാക്കി.

    വെള്ളിയാഴ്ച പന്ത്രണ്ടരയോടെ ഓയൂര്* പൂയപ്പള്ളി കൊട്ടറ സ്*കൂളിന് സമീപം മാടന്*വിള ഭാഗത്ത് റബര്*തോട്ടത്തിനു നടുവിലുള്ള ഷെഡിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

    വെറും തറയില്* തുണി കൊണ്ട് മൂടിയ കുഞ്ഞിനെ ഉറുമ്പരിക്കുന്നുണ്ടായിരുന്നു. കൊട്ടറ സ്വദേശി സ്വാമിരാജന്* എന്ന് വിളിപ്പേരുള്ള രാജന്* പിള്ള താമസിക്കുന്ന ഷെഡാണിത്.

    കഴിഞ്ഞ ഒരു മാസമായി വെളിയം പടിഞ്ഞാറ്റിന്*കര ചൂരക്കോട് പുത്തന്*വീട്ടില്* സുശീലയെന്ന യുവതി തന്റെ രണ്ടുവയസ്സുള്ള കുഞ്ഞുമായി ഇയാളോടൊപ്പം താമസിച്ചുവരികയാണെന്ന് നാട്ടുകാര്* പറഞ്ഞു.

    പുറത്തിറങ്ങുമ്പോള്* കുട്ടിയുമായി സഞ്ചരിക്കാറുള്ള ഇവരുടെകൂടെ കഴിഞ്ഞ കുറച്ചുദിവസമായി കുട്ടിയെ കാണാഞ്ഞതിനെ തുടര്*ന്ന് സംശയം തോന്നിയ മുന്* പഞ്ചായത്ത് മെമ്പര്* രാജശേഖരന്* പിള്ള കുട്ടിയെക്കുറിച്ച് അന്വേഷിച്ചപ്പോള്* കുട്ടിക്ക് ഭക്ഷണമൊന്നും ലഭിക്കുന്നില്ലെന്നും ജീവന്*പോകാറായ നിലയിലാണെന്നും സുശീല പറഞ്ഞു.

    ഉടന്* തന്നെ രാജശേഖരന്* പിള്ള സ്*കൂളിലെ രണ്ട് അധ്യാപകരെയും കൂട്ടി സ്ഥലത്തെത്തി. വിവരമറിഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളും പോലീസും സ്ഥലത്തെത്തുകയും കുട്ടിയുടെ അമ്മയായ സുശീലയെയും കൂട്ടി കൊല്ലത്തെ വിക്ടോറിയ ആശുപത്രിയില്* എത്തിക്കുകയുമായിരുന്നു.





    Powered by WizardRSS | Best Membership Site Software
Working...
X