തീവ്രവാദി കസബ് ജീവിച്ചിരിക്കണം: ഉണ്ണികൃഷ്ണന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തീവ്രവാദി കസബ് ജീവിച്ചിരിക്കണം: ഉണ്ണികൃഷ്ണന്*

    മുംബൈ: മുംബൈ ഭീകരാക്രമണത്തില്* പിടിയിലായ ഏക തീവ്രവാദി അജ്മല്* അമിര്* കസബ് ജീവിച്ചിരിക്കുന്നത് ഭീകരതയ്ക്ക് എതിരായ വികാരത്തെ ശക്തിപ്പെടുത്തുമെന്ന് ആക്രമണത്തില്* വീരമൃത്യുവരിച്ച എന്*എസ്ജി മേജര്* സന്ദീപ് ഉണ്ണികൃഷ്ണന്റെ പിതാവ് കെ ഉണ്ണികൃഷ്ണന്*. ദില്ലിയില്* നിന്ന് തുടങ്ങിയ സൈക്കിള്* യാത്ര മുംബൈയില്* അവസാനിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    കഴിഞ്ഞ വര്*ഷം താന്* ഇവിടെയെത്തിയപ്പോള്* കസബിനെ വധിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്*, കസബ് ജീവിച്ചിരിക്കണം എന്നാണ് ഇത്തവണ ആഗ്രഹിക്കുന്നത്. കാരണം, അത് ഭീകരതയ്ക്ക് എതിരായ നമ്മുടെ പ്രതിജ്ഞയെ ദൃഡമാക്കും- 26/11 ആക്രമണത്തിന്റെ രണ്ടാം വാര്*ഷിക ദിനമായ വെള്ളിയാഴ്ച ഉണ്ണികൃഷ്ണന്* പറഞ്ഞു.

    കസബിനെ പുനര്* വിചാരണ ചെയ്യണമെന്ന ആവശ്യം അസംബന്ധമാണെന്നും അത് ആവശ്യമില്ല എന്നും ഉണ്ണികൃഷ്ണന്* മാധ്യമ പ്രവര്*ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

    തന്റെ റാലി രാഷ്ട്രീയവല്*ക്കരിക്കാന്* ചിലര്* നടത്തിയ ശ്രമത്തെ കുറിച്ചും ഉണ്ണികൃഷ്ണന്* സംസാരിച്ചു. താന്* റാലി നടത്തിയത് സ്വന്തം പ്രശസ്തിക്ക് വേണ്ടിയല്ല എന്നും തന്റെ മകന്* വീരമൃത്യുവരിച്ചതില്* അഭിമാനിക്കുന്നു എന്നും പറഞ്ഞ അദ്ദേഹം മകന്റെ വീര ചരമത്തിന്റെ ഓര്*മ്മകളും ഭീകരതയ്ക്ക് എതിരെയുള്ള സന്ദേശങ്ങളുമായി താന്* തുടര്*ന്നും ഇത്തരം പരിപാടികള്* നടത്തുമെന്ന് വ്യക്തമാക്കി.

    കെ ഉണ്ണികൃഷ്ണന്* ഒരു മാസം മുമ്പ് ഡല്*ഹിയില്* നിന്ന് ആരംഭിച്ച സൈക്കിള്* റാലി 26/11 ആക്രമണത്തിന്റെ രണ്ടാം വാര്*ഷിക ദിനത്തിലാണ് മുംബൈയില്* അവസാനിച്ചത്.





    Powered by WizardRSS | Best Membership Site Software
Working...
X