കൊച്ചി-പുനെ തീവണ്ടി ഉത്ഘാടനം ചെയ്തു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കൊച്ചി-പുനെ തീവണ്ടി ഉത്ഘാടനം ചെയ്തു

    കൊച്ചി: കഴിഞ്ഞ റെയില്*വേ ബജറ്റില്* പ്രഖ്യാപിച്ച എറണാകുളം പുനെ സൂപ്പര്*ഫാസ്റ്റ് വണ്ടി ഓടിത്തുടങ്ങി. വണ്ടിയുടെ ഉത്ഘാടനം കൊച്ചിയില്* കേന്ദ്രമന്ത്രി ഇ. അഹമ്മദ് നിര്*വഹിച്ചു. ഡിസംബര്* ഒന്നുമുതല്* പുണെയില്* നിന്നും ഈ വണ്ടി സ്ഥിരം സര്*വീസ് ആയി ഓടിത്തുടങ്ങും. റിസര്*വേഷന്* നവംബര്* 27ന് ശനിയാഴ്ച മുതല്* ലഭ്യമാണ്.

    ഇതോടെ പുണെയില്* നിന്നും കേളത്തിലേക്ക് ആഴ്ചയില്* മൂന്നു വണ്ടികള്* ഉണ്ടാകും. പൂര്*ണ എക്പ്രസ് ശനിയാഴ്ചകളിലാണ് പുണെയില്* നിന്നും പുറപ്പെടുന്നത്. ഇത് മഡ്ഗാവില്* നിന്നാണ് കൊങ്കണ്* പാതയിലേക്ക് കയറുന്നത്. എന്നാല്* പുണെ സൂപ്പര്*ഫാസ്റ്റ് കര്*ജത്ത് വഴി പനവേലില്* എത്തിയാണ് കൊങ്കണ്* പാതയിലേക്ക് കയറുക.

    എറണാകുളത്തുനിന്നും (2519) ചൊവ്വ, വെള്ളി ദിവസങ്ങളില്* കാലത്ത് 5.15ന് പുറപ്പെടുന്ന വണ്ടി അടുത്തദിവസം കാലത്ത് 5.50ന് പുനെയില്* എത്തും.

    കേരളത്തിലെ മറ്റ് സ്*റ്റേഷനുകളില്* എത്തുന്ന സമയം: തൃശ്ശൂര്* രാവിലെ 6.25, ഷൊറണൂര്* 7.20, തിരൂര്*8.00, കോഴിക്കോട്8.50, തലശ്ശേരി 9.47, കണ്ണൂര്*10.20, കാസര്*കോട്11.28.

    പുണെയില്*നിന്നും (2520), ഞായര്*, ബുധന്* ദിവസങ്ങളില്* വൈകിട്ട് 6.45ന് പുറപ്പെടുന്ന വണ്ടി പിറ്റെദിവസം വൈകിട്ട് ഏഴിന് എറണാകുളത്തെത്തും. രാത്രി 9.30ന് ആണ് വണ്ടി പനവേലില്* എത്തുക. കേരളത്തിലെ സ്*റ്റേഷനുകളിലെത്തുന്ന സമയം: കാസര്*കോട് ഉച്ചയ്ക്ക് 12.07, കണ്ണൂര്*1.35, തലശ്ശേരി1.54, കോഴിക്കോട്3.10, തിരൂര്* 3.49, ഷൊറണൂര്*4.45, തൃശ്ശൂര്* 5.20.

    കേരളത്തിനുപുറത്ത് മംഗലാപുരം ജംക്ഷന്*, മഡ്ഗാവ്, സാവന്തവാടി റോഡ്, പന്*വേല്* സ്*റ്റേഷനുകളിലാണ് സ്*റ്റോപ്പുള്ളത്.





    Powered by WizardRSS | Best Membership Site Software
Working...
X