അരുന്ധതിയ്*ക്കെതി? ??െ കേസെടുക്കണമെന്ന് കോടതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അരുന്ധതിയ്*ക്കെതി? ??െ കേസെടുക്കണമെന്ന് കോടതി

    ദില്ലി: കശ്മീര്* ഇന്ത്യയുടെ അഭിവാജ്യ ഘടമല്ലെന്ന വിവാദ പ്രസ്താവന നടത്തിയ എഴുത്തുകാരിയും ബുക്കര്* സമ്മാനജേതാവുമായ അരുന്ധതി റോയിയെ അറസ്റ്റു ചെയ്യാന്* കോടതി നിര്*ദ്ദേശം.അരുന്ധതിയ്*ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത് പ്രഥമവിവരറിപ്പോര്*ട്ട് രജിസ്റ്റര്* ചെയ്ത് 2011 ജനുവരി ആറിന് റിപ്പോര്*ട്ട് സമര്*പ്പിക്കാനാണ് ദില്ലി മെട്രോപൊളിറ്റന്* മജിസ്*ട്രേട്ട് കോടതി പൊലീസിന് നല്*കിയിരിക്കുന്ന നിര്*ദ്ദേശം.

    അരുന്ധതിയെക്കൂടാതെ ഹൂറിയത് കോണ്*ഫറന്*സ് നേതാവ് സയിദ് അലി ഷാ ഗീലാനി, പാര്*ലമെന്റ് ആക്രമണക്കേസില്* വധശിക്ഷയ്ക്കു വിധിക്കപ്പെടുകയും പിന്നീടു മോചിതനാവുകയും ചെയ്ത പ്രഫസര്* സയിദ് അബ്ദുള്* റഹ്മാന്* ഗീലാനി, ജമ്മുകാശ്മീര്* സര്*വകലാശാലയിലെ പ്രഫസര്* ഷെയ്ഖ് ഷൗക്കത് ഹുസൈന്* എന്നിവരടക്കം ഏഴുപേര്*ക്കെതിരേയും* കേസെടുക്കാന്* നിര്*ദ്ദേശണുണ്ട്.

    രാജ്യദ്രോഹക്കുറ്റാരോപണമുണ്ടായിട്ടും ഇവര്*ക്കെതിരേ നടപടിയെടുക്കാന്* വൈകിയതിനു പോലീസിനെ കോടതി നിശിതമായി വിമര്*ശിച്ചു. ഇവര്*ക്കെതിരേ രാജ്യദ്രോഹക്കുറ്റം നിലനില്*ക്കുന്നില്ലെന്ന പോലീസിന്റെ റിപ്പോര്*ട്ട് കോടതി തള്ളി.

    രാജ്യദ്രോഹക്കുറ്റത്തിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു മജിസ്*ട്രേറ്റ് നവിതാകുമാരി ബാഖ പറഞ്ഞു. ഒക്ടോബര്* 21 ന് ദില്ലിയില്* 'സ്വാതന്ത്ര്യം ഏകമാര്*ഗം' എന്ന പേരില്* വിഘടനവാദി സംഘടനകള്* സംഘടിപ്പിച്ച സെമിനാറിലെ പരാമര്*ശങ്ങളാണു നടപടിക്ക് ആധാരം.

    ജമ്മുകാശ്മീര്* ഇന്ത്യയുടെ അവിഭാജ്യഘടകമല്ലെന്ന് അരുന്ധതി റോയ് ഈ സെമിനാറില്* പ്രസംഗിച്ചതു വിവാദമായിരുന്നു. അരുന്ധതിക്കു പുറമേ മാവോയിസ്റ്റ് അനുകൂലനേതാവ് വരവര റാവുവും ഗീലാനിക്കൊപ്പം വേദി പങ്കിട്ടിരുന്നു. ഇന്ത്യാവിരുദ്ധ സെമിനാറിനെതിരേ കാശ്മീരി പണ്ഡിറ്റുകള്* വന്*പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

    അരുന്ധതിക്കും ഗീലാനിക്കുമെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടു സുശീല്* പണ്ഡിറ്റ് എന്നയാളാണു കോടതിയെ സമീപിച്ചത്.





    Powered by WizardRSS | Best Membership Site Software
Working...
X