ഒബാമയെ കൊല്ലമെന്ന് ഭീഷണി; 78കാരന്* അറസ്റ്റില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഒബാമയെ കൊല്ലമെന്ന് ഭീഷണി; 78കാരന്* അറസ്റ്റില്*

    ന്യൂയോര്*ക്ക്: അമേരിക്കന്* പ്രസിഡന്റ് ബറാക് ഒബാമയെ കൊല്ലുമെന്നു ഭീഷണി ഉയര്*ത്തിയ എഴുപത്തെട്ടുകാരനായ മുന്* പൊലീസുകാരന്* അറസ്റ്റില്*. വാഷിങ്ടണിലേക്കു യാത്രചെയ്തു പ്രസിഡന്റിനെ വെടിവയ്ക്കണമെന്നാണ് ഉദ്ദേശ്യമെന്നു ദക്ഷിണ കാരലീനയിലുള്ള വൃദ്ധജന ക്*ളിനിക്കിലെ നഴ്*സിനോടു മൈക്കല്* സ്റ്റീഫന്* ബൗഡന്* ആത്മഗതം പോലെ പറഞ്ഞിരുന്നു. നഴ്*സ് ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു.

    ഒബാമ ആഫ്രിക്കന്* അമേരിക്കക്കാരെ സഹായിക്കുന്നില്ല എന്നതാണു കാരണം. വിവരമറിഞ്ഞ രഹസ്യ പൊലീസ് ബൗഡന്റെ വീട്ടിലെത്തി ചോദ്യംചെയ്തപ്പോള്* അവസരം കിട്ടിയാല്* വെടിവയ്ക്കുമെന്നായിരുന്നു മറുപടി.

    ഇയാളുടെ പക്കല്* നിന്നും മൂന്നു തോക്കുകളും കണ്ടെടുത്തു. നേവിയിലും പൊലീസിലും ഫയര്* സര്*വീസിലും ജോലിചെയ്ത് ബൗഡന്* ഹൃദയാഘാതത്തെ തുടര്*ന്നു ജോലിയില്* നിന്നു വിരമിക്കുകയായിരുന്നു.

    ബൗഡനെ മാനസിക പരിശോധനയ്ക്ക് വിധേയനാക്കാനും അതുവരെ ജയിലില്* അടയ്ക്കാനും മജിസ്*ട്രേട്ട് കെവിന്* മക്*ഡൊണാള്*ഡ് ഉത്തരവിട്ടു.






    Powered by WizardRSS | Best Membership Site Software
Working...
X