യോന്*പ്യോംഗ് ഐലന്റ് (ദക്ഷിണ കൊറിയ): കൊറിയന്* അതിര്*ത്തിയിലെ മഞ്ഞക്കടലില്* യുഎസ്-ദക്ഷിണ കൊറിയ നാവികസേനകളുടെ സംയുക്ത നാവികാഭ്യാസം തുടങ്ങി. ഇത് നാലുദിവസം നീണ്ടുനില്*ക്കും. ദക്ഷിണ കൊറിയയുടെ യോന്*പ്യോംഗ് ദ്വീപിലേക്ക് ഉത്തര കൊറിയ പീരങ്കിയാക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണിത്. അതേസമയം, മേഖലയിലെ പുതിയ സംഭവവികാസങ്ങളുമായി നാവികാഭ്യാസത്തിന് ബന്ധമില്ലെന്നും സംയുക്ത നാവികാഭ്യാസം നേരത്തേ നിശ്ചയിച്ചതാണെന്നുമാണ് ദക്ഷിണ കൊറിയയുടെ നിലപാട്.
ഷെല്ലാക്രമണം നടന്ന് അഞ്ചു ദിവസങ്ങള്*ക്ക് ശേഷം നടക്കുന്ന സൈനികാഭ്യാസം പ്രദേശത്തെ സംഘര്*ഷാവസ്ഥയിലാക്കിയിട്ടുണ്ട്.
അമേരിക്കയുടെ ഏറ്റവും വലിയ ആണവ പടക്കപ്പലായ യു.എസ്.എസ് വാഷിംഗ്ടണ്* അടക്കം 10 കപ്പലുകളാണ് നാവികാഭ്യാസത്തില്* പങ്കെടുക്കുന്നത്.
ഉത്തര ശകാറിയ ഷെല്ലാക്രമണം നടത്തിയയുടനാണ് ഈ കപ്പല്* കൊറിയന്* തീരത്തേക്ക് തിരിച്ചത്. ആയിരക്കണക്കിനു സൈനികരും 75 പോര്*വിമാനങ്ങളും യുഎസ്എസ് വാഷിംഗ്ടണിലുണ്ട്.
എന്നാല്* സംയുക്ത നാവികാഭ്യാസം തങ്ങളെ ലക്ഷ്യംവെച്ചുള്ളതാണന്നും എത്രയും പെട്ടന്ന് അവസാനിപ്പിച്ചില്ലെങ്കില്* പരണിതഫലം പ്രവചിക്കാനാവില്ലെന്നും ഉത്തരകൊറിയ വ്യക്തമാക്കിയിട്ടുണ്ട്. പ്രകോപനമുണ്ടായാല്* ഇനിയും ആക്രമണം നടത്തുമെന്നാണ് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്.
ചൈനയും നാവികാഭ്യാസത്തില്* ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഷെല്ലാക്രമണം നേരിടാന്* ദക്ഷിണ കൊറിയ മനുഷ്യ കവചം തീര്*ത്തീരുന്നുവെന്നും ഉത്തര കൊറിയ ആരോപിച്ചു. നാവികാഭ്യാസം നേരിടാന്* ദ്വീപില്* ഉത്തര കൊറിയ പീരങ്കി വിന്യസിച്ചിട്ടുണ്ട്.
1950-53 കാലത്തുണ്ടായ കൊറിയന്* യുദ്ധത്തിനു ശേഷം ആദ്യമായാണ് ഇത്രയും സംഘര്*ഷഭരിതമായി സാഹചര്യം മേഖലയില്* ഉടലെടുക്കുന്നത്.
Powered by WizardRSS | Best Membership Site Software