തിരുവനന്തപുരം: യുഡിഎഫുമായി ഇടഞ്ഞുനില്*ക്കുന്ന ജെഎസ്എസ് നേതാവ് കെആര്‍* ഗൗരിയമ്മയുമായി ചൊവ്വാഴ്ച്ച ചര്*ച്ച നടത്തുമെന്ന് മുന്നണി കണ്*വീനര്* പി പി തങ്കച്ചന്* അറിയിച്ചു. ഗൗരിയമ്മയെ അനുനയിപ്പിക്കാനായി ചര്*ച്ച നടത്താന്‍* തീരുമാനിച്ച യുഡിഎഫ് കഴിഞ്ഞ യോഗത്തില്‍* തങ്കച്ചനെ ഇതിനായി ചുമതലപ്പെടുത്തുകയായിരുന്നു. ചര്*ച്ച വിജയമായിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് പി പി തങ്കച്ചന്* പറഞ്ഞു.
യോഗതീരുമാനം അറിഞ്ഞ ഗൗരിയമ്മ തന്നെ ആര്*ക്കും എപ്പോഴും വന്ന് കാണാമെന്നും താനൊരിക്കലും കോണ്‍*ഗ്രസിനെതിരെ പ്രവര്*ത്തിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. ഗൗരിയമ്മ യുഡിഎഫിനോട് കലാപം പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും ജെഎസ്എസിലെ ഒരു പക്ഷത്തിന് യുഡിഎഫില്‍* നിന്നും അകലുന്നതിനോട് താല്*പര്യമില്ല.
പി പി തങ്കച്ചന്* ഗൗരിയമ്മയെ സന്ദര്*ശിക്കുന്നതില്* അവര്‍*ക്ക് താത്പര്യമുണ്ടോയെന്ന കാര്യം ജെഎസ്എശ് നേതാവ് രാജന്*ബാബു അവരുമായി സംസാരിച്ചശേഷം അറിയിക്കണമെന്ന് കോണ്‍*ഗ്രസ് നേതാക്കള്‍* നിര്*ദേശിച്ചിരുന്നു.
ഈ നിര്*ദേശത്തോടുള്ള ഗൗരിയമ്മയുടെ പ്രതികരണം അനുകൂലമാണെന്ന് രാജന്*ബാബു നേതാക്കളെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പി പി തങ്കച്ചന്* ഗൗരിയമ്മയെ കാണുന്നത്.
Powered by WizardRSS | Best Membership Site Software